Cinema

മോഹൻലാലിൻ്റെ ലൂസിഫറിന് ഒടിടിക്ക് ലഭിച്ചത് 13 കോടി; വെളിപ്പെടുത്തി പൃഥിരാജ് സുകുമാരൻ

മോഹൻലാലിന്റെ ലൂസിഫറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് സംവിധായകൻ പൃഥ്വിരാജ്.ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27 നാണ് റിലീസ്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.

ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം. പകരം ഖുറേഷി അബ്രഹാമിൻ്റെ കഥാപാത്രത്തിനാണ് എമ്പുരാനിൽ പ്രാധാന്യം.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ്
വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.

Related Articles

Back to top button