റിമി ടോമിക്ക് ഒരു ഭീഷണി ആവുമോ’; പാട്ടുപാടി നൃത്തം ചെയ്ത് രേണു സുധി

പാട്ടുപാടി നൃത്തം ചെയ്ത് രേണു സുധി. ‘കൺമഷി’ എന്ന സിനിമയിലെ കലാഭവൻ മണി പാടി അഭിനയിച്ച ‘വളകിലുക്കണ കുഞ്ഞോളെ’ എന്ന ഗാനമാണ് രേണു സുധി പാടി നൃത്തം ചെയ്യുന്നത്. എസ്.രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.
ലൈവായി പരിപാടി അവതരിപ്പിക്കുന്നതിനിടയിലെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘നീ റിമി ടോമിക്ക് ഒരു ഭീഷണി ആവുമോ’ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. വെള്ള സാരിയിൽ അതിസുന്ദരിയായണ് രേണു വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രേണുവിന്റെ വസ്ത്രവും കമന്റ് ബോക്സിൽ ചർച്ചയാകുന്നുണ്ട്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു ശ്രദ്ധ നേടുന്നത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.