Cinema

‘തമിഴിൽ അഭിനയിക്കാനെത്തുമ്പോൾ മാത്രം എന്തിന് ഗ്ലാമറാകുന്നു’, നടി അനശ്വരയ്‌ക്കെതിരെ വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് അനശ്വര രാജൻ. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ലക്കി ദ സൂപ്പർ സ്റ്റാർ’ ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. ജിവി പ്രകാശ് നായകനായി എത്തിയ ചിത്രത്തിൽ അനശ്വര ഗ്ലാമർ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഒടിടിയിൽ എത്തിയതോടെ അനശ്വരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗ്ലാമർ ചിത്രങ്ങൾക്കെതിരെ വിമർശനവും ശക്തമാണ്. തമിഴിൽ അഭിനയിക്കാനെത്തുമ്പോൾ എന്തിന് ഗ്ലാമറാകുന്നു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്. എന്നാൽ മറ്റൊരു വിഭാഗം നടിക്ക് പൂർണ പിന്തുണയുമായും രംഗത്തെത്തി. തമിഴിൽ മാത്രമല്ല, തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച നടിയാണ് അനശ്വര. വിമർശിക്കാൻ മാത്രം ഈ ചിത്രങ്ങളിൽ എന്താണുള്ളതെന്ന് ചിലർ ചോദിക്കുന്നു.

‘ദി ഫാമിലി മാൻ’ സീരീസിലെ ‘ചെല്ലം സാർ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഉദയ് മഹേഷ് ആണ് ‘ലക്കി ദ സൂപ്പർ സ്റ്റാർ’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വഴിതെറ്റിപ്പോയ ‘ലക്കി’ എന്ന് പേരുള്ള ഒരു പാവം നായക്കുട്ടിയെയും അവൻ കടന്നുപോകുന്ന ആളുകളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെയുമാണ് ചിത്രം ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button