സരിതയും മോഹൻലാലും തമ്മിലെന്താ ബന്ധം? ഇത്രയും പണം കൊടുക്കാൻ, ചോദ്യവുമായി സംവിധായകൻ

ദിവസങ്ങൾക്ക് മുമ്പാണ് അമ്മ സംഘടനയിലെ പ്രവർത്തനം നടൻ ബാബുരാജ് അവസാനിപ്പിച്ചത്. ഇലക്ഷനിൽ മത്സരിക്കാനിരിക്കെ ബാബുരാജിനെതിരെ സംഘടനയിലെ കുറച്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘടനയിൽ നിന്നും അദ്ദേഹം പിരിഞ്ഞുപോയത്.
എന്നാൽ, ഇതിനേക്കാൾ ചർച്ചയായത് സരിത നായർ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. മോഹൻലാൽ തനിക്കായി തന്നുവിട്ട ചികിത്സാ സഹായധനം ബാബുരാജ് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‌സി) നിന്നെടുത്ത ലോണടയ്‌ക്കാൻ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.’
അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നുപറഞ്ഞാണ് സരിത പരാതിയുമായെത്തിയത്. ദുബായ് കേന്ദ്രീകരിച്ച് പോലും ബാബുരാജ് സാമ്പത്തിക തട്ടിപ്പുകൾ നടത്തിയെന്ന് സരിത വച്ചുകാച്ചി. അവരിതൊക്കെ പറയുമ്പോൾ നമുക്ക് വേണമെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാം. ചികിത്സാ ചെലവിന് പണം കൊടുക്കത്തക്ക ബന്ധം സരിതയുമായി മോഹൻലാലിനുണ്ടോ?
ഉണ്ടെങ്കിൽത്തന്നെ ഇത്രയും വലിയ തുകയൊക്കെ മറ്റൊരാളിന്റെ കയ്യിൽ കൊടുത്തുവിടുമോ? ബാബുരാജ് കെഎഫ്‌സിയിൽ ലോണെടുത്തതിന്റെയും അടച്ചതിന്റെയും പേപ്പർ എങ്ങനെ മറ്റൊരാൾക്ക് കിട്ടും? ഇക്കാര്യത്തിൽ മോഹൻലാലോ ബാബുരാജോ പ്രതികരിക്കുന്നതും ഇല്ല ‘ – ശാന്തിവിള ദിനേശ് പറഞ്ഞു.
സരിതയുടെ ആരോപണം 2018ൽ തനിക്ക് അസുഖം തുടങ്ങിയപ്പോൾ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. 2018ലാണ് മോഹൻലാൽ പണം നൽകിയത്. ബാബുരാജ് എന്നോട് മാത്രമല്ല, നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ദുബായിൽ വൻ തട്ടിപ്പ് നടത്തി തിരിച്ച് പോകാതിരിക്കുകയാണ്.