ഞങ്ങളുടെ കുടുംബത്തിൽ ഒരു ഭാഗ്യം കൂടി’; വീഡിയോ പങ്കുവച്ച് ബാലയും കോകിലയും

കഴിഞ്ഞദിവസം ഭാര്യ കോകിലയ്‌ക്ക് ലോട്ടറിയടിച്ച വിവരം നടൻ ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കോകിലയെടുത്ത കാരുണ്യ ലോട്ടറി ടിക്കറ്റിന് 25,000 രൂപയായിരുന്നു അന്ന് സമ്മാനമായി ലഭിച്ചത്. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് ബാലയും കോകിലയും.
മൂന്ന് ദിവസത്തിന് ശേഷം ഇരുവർക്കും വീണ്ടും ലോട്ടറിയടിച്ചിരിക്കുകയാണ്. 50 രൂപയുടെ ഭാഗ്യതാര ലോട്ടറി ടിക്കറ്റെടുത്തപ്പോൾ 100 രൂപയാണ് സമ്മാനമായി ലഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ വിവരം ബാലയും കോകിലയും അറിയിച്ചത്.’
പോസിറ്റീവായി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം വരുന്നത്. 25,000 രൂപ ലോട്ടറിയടിച്ചപ്പോൾ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബർ പറഞ്ഞത്. നിങ്ങൾ ഇനിയും നെഗറ്റീവ് പറയൂ. നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോൾ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. 50 രൂപ മുടക്കി 100 രൂപ കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. പോസിറ്റീവായി ചിന്തിക്കൂ. മറ്റുള്ളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് എല്ലാവർക്കും മനസിലാകും. എന്തിനാ വേറുതേ’ – ബാല പറഞ്ഞു.