Cinema

വിജയ്‍യും നടിയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ പറഞ്ഞുകേൾക്കുന്നതല്ല

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യുടെ ഭാര്യ സംഗീത താരത്തിനെതിരെ ഫയൽ ചെയ്ത വിവാഹമോചന കേസാണ് ഇപ്പോൾ തമിഴകത്തെ പ്രധാന ചർച്ചാവിഷയം. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട് ഹാജരാകാൻ വേണ്ടി കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. ​വിജയ്‌ക്ക് മറ്റൊരു ഇൻഡസ്ട്രിയിലെ മറ്റൊരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് വിവാഹമോചന ഹർജിയിലെ പ്രധാന വാദം. കൂടാതെ ഗൗരവമേറിയ നിരവധി ആരോപങ്ങൾ വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

ഇപ്പോഴിതാ വിജയ്- സംഗീത വിവാഹ മോചന ഹർജിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. മറ്റൊരു ബന്ധത്തിലേക്ക് കടക്കുമ്പോൾ ഇപ്പോഴുള്ള ബന്ധം മാന്യമായി പറഞ്ഞ് അവസാനിപ്പിക്കുക എന്നാതാണ് പക്വതയെന്നും, വിജയ്‍യും നടിയുമായുള്ള ബന്ധം കുറെ കാലമായി പറഞ്ഞു കേൾക്കുന്നതാണെന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം വിജയ്‌യുടെ കാര്യങ്ങളൊന്നും നല്ലപോലെയല്ല നടക്കുന്നതെന്നും സായ് കൃഷ്ണ പറയുന്നു.

“ലൈഫിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്തിനെ തിരഞ്ഞെടുക്കണം എന്നത് ഒരോരുത്തരുടേയും വ്യക്തിപരമായ താൽപര്യം. പക്ഷെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ ഭാര്യയും കുട്ടികളും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ ബന്ധം വളരെ മാന്യമായി പറഞ്ഞ് അവസാനിപ്പിച്ചശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കുക എന്നതാണ് പക്വത. വിജയ്- തൃഷ ബന്ധം ഇന്നോ ഇന്നലയോ പറഞ്ഞ് കേട്ടൊരു കാര്യമല്ല. ജസ്റ്റിസ് ഫോർ സം​ഗീത ഹാഷ്ടാ​ഗുകൾ ഒരു വർഷം മുമ്പേ പ്രചരിക്കാൻ തുടങ്ങിയതാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരു പ്രൈവറ്റ് ജെറ്റിൽ ഒരുമിച്ച് യാത്ര ചെയ്താണ് ചടങ്ങിൽ പങ്കെടുത്ത് തിരികെ വന്നത്. നിരവധി ഫോട്ടോകളും ഇരുവരുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.” സായ് കൃഷ്ണ പറയുന്നു

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിയുടെ കാര്യങ്ങളൊന്നും സ്മൂത്തായി അല്ല നടക്കുന്നത്. കരൂർ ദുരന്തം സംഭവിച്ചു, ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞു ഇപ്പോഴിതാ ഡിവോഴ്സ് കേസും. പിന്നെ വിവാഹമോചനം വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് വേറെ ലെവലിൽ വിജയിയെ ബാധിക്കും. തൃഷയുടെ പേര് പെറ്റീഷനിൽ സം​ഗീത പരാമർശിച്ചിട്ടില്ലെങ്കിലും ഹർജി വായിച്ചാൽ അത് തൃഷയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാകും.കാരണം കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഈ നടിയുമായി ബന്ധപ്പെടുത്തി മാത്രമാണ് വിജയിയുടെ പേരിൽ ​ഗോസിപ്പുകൾ വന്നിട്ടുള്ളത്. ​ഗുരുതരമായ ആരോപണങ്ങളാണ് സം​ഗീത ഉന്നയിച്ചിട്ടുള്ളത്. കുറച്ച് കാലം എടുത്ത് തയ്യാറാക്കിയ പെറ്റീഷൻ പോലെയാണ് തോന്നുന്നത്. കാരണം എല്ലാം വ്യക്തമായും കൃത്യമായും പറഞ്ഞിട്ടുണ്ട്. തമിഴിൽ സിനിമയും രാഷ്ട്രീയവും കെട്ടിപിണിഞ്ഞ് കിടക്കുകയാണ്. അതിനാലാണ് വിജയിയുടെ ഇപ്പോഴത്തെ വിവാദത്തിന്റെ ​ഗ്രാവിറ്റി കൂടുന്നത്.” സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

‘വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു’

1998 ജൂലൈ 10ന് ആയിരുന്നു വിജയ്‍യും സംഗീതയും തമ്മിലുള്ള വിവാഹം. സംഗീത യു.കെ പൗരത്വമുള്ള വ്യക്തിയായതുകൊണ്ട് തന്നെ യു.കെയിൽ വച്ചായിരുന്നു വിവാഹം. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരം ചടങ്ങുകൾ നടത്തി. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറിയെന്നും സംഗീത ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും, ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചതെന്നും തുടങ്ങീ നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button