Cinema

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ചെത്തി വിജ‌യ്‌യും തൃഷയും

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർ‌ണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി നൽകിയത്. നടി തൃഷയെ കുറിച്ചാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ വിജ‌യും തൃഷയും വീണ്ടും ഒരുമിച്ച് ഒരു ചടങ്ങിനെത്തിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ഒരുമിച്ച് ഒരു കാറിൽ വന്നിറങ്ങിയ ഇരുവരെയും സ്വീകരിച്ച് വിവാഹവേദിയിലേക്ക് ആനയിക്കുന്നത് വീഡിയോയിൽ കാണാം. മാച്ചിംഗ് വസ്ത്രങ്ങളാണ് വിജയും തൃഷയും ധരിച്ചിരിക്കുന്നവത് എന്നും ആരാധകർ കണ്ടെത്തി. ഓഫ് വൈറ്റിൽ ചുവന്ന ബോർഡറുള്ള കാഞ്ചീവരം സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമാണ് തൃഷ ധരിച്ചിരുന്നത്. വിജയ് ആകട്ടെ ഓഫ് വൈറ്റ് സിൽക്ക് ഷർട്ടും മാച്ചിംഗ് മുണ്ടുമാണ് ധരിച്ചത്.

അതേസമയം വിവാദങ്ങളിൽ വിജയ് വിവാദങ്ങളിൽ ഇതുവരെ വിജയ് പ്രതികരിച്ചിട്ടില്ല. നടി തൃഷയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിച്ചതേയുള്ളൂ. നേരത്തെ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവിൽ സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നൽകുകയെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button