Cinema

മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീൻ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച കാലങ്ങളായി ഇടവേളയെടുത്തിരിക്കുകയാണ് താരം. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ മമ്മൂട്ടി ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നാണ് വിവരം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പങ്കുവയ്ക്കുകയാണ് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇബ്രാഹിം കുട്ടി ഇതേക്കുറിച്ച് പറയുന്നത്.

ഇബ്രാഹിംകുട്ടിയുടെ വാക്കുകളിലേക്ക്

‘പുള്ളിയെ കാണാൻ മദ്രാസിൽ പോയിരുന്നു. അദ്ദേഹം ഇപ്പോൾ ഓകെയാണ്. ഒരു അസ്വസ്ഥത വന്നു. അതിനൊരു ട്രീറ്റ്‌മെന്റ്. അതിന് ഒരു കാലയളവ് വേണ്ടിവന്നു. അദ്ദേഹം ഇപ്പോൾ സേഫാണ്. ഞങ്ങൾ എല്ലാവരും ഹാപ്പിയാണ്. അസുഖമാണെന്ന് കരുതി അദ്ദേഹം അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല. മദ്രാസിലാണ് ഇപ്പോൾ. അവിടെ കുറച്ചുകൂടെ കംഫർട്ട് ആണ് പുള്ളിക്ക്.നമ്മൾ മദ്രാസിലേക്ക് അധികം അങ്ങനെ പോയിട്ടില്ല. കാരണം, ഊർജസ്വലനായി എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്ന അദ്ദേഹത്തെ ഒരു പനിപിടിച്ച് പോലും കാണുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. രോഗം എല്ലാം മാറി സുഖമായതിന് ശേഷമാണ് ഞാൻ പോയി കണ്ടത്. പുള്ളിയുടെ ഫോട്ടോ വരാൻ കുറച്ച് സമയമെടുക്കും. പുള്ളി ഒന്ന് സെറ്റാവണം. ഇപ്പോ മൈക്കിളപ്പനെപ്പോലെയുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. മുടിയൊക്കെ വളർന്നിട്ടുണ്ട്. പിന്നെ മുടിവെട്ടി വന്നു, അപ്പോൾ ഞാൻ പറഞ്ഞത് പത്തേമാരിയിലെ നാരായണനായിട്ടുണ്ടെന്നാണ്. പുള്ളി ഓടിച്ചാടി നടക്കുകയാണ്’- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button