Cinema

മമ്മൂട്ടി ഈസ് ബാക്ക്,​ നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പ‌ർ ലുക്കിൽ മെഗാസ്റ്റാ‌ർ

ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെല്ലാം മാറിയതിനെത്തുടർന്ന് നടൻ മമ്മൂട്ടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നവെന്ന വാ‌ർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഏഴു മാസത്തെ വിശ്രമത്തിന് ശേഷം പൊതു ഇടത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.

സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നി‌ർമ്മാണ പങ്കാളിയായ ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്.വളരെ സന്തോഷത്തോടെയാണ് മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങി വരുന്നത്. താരം ഇറങ്ങിയ ഉടൻ തന്നെ അദ്ദേത്തെ കാത്തു നിന്ന മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവർ വെൽക്കം ബാക്ക് എന്ന് ആർത്തു വിളിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button