Cinema

ആ പഴയ സുവർണ്ണകാലം തിരികെ വരണം

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ് റോണി ഡേവിഡ് രാജ്. ഡാഡി കൂൾ, ആഗതൻ, ചട്ടമ്പി നാട്, ട്രാഫിക്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാ‌‌ഡ് എന്ന ചിത്രത്തിൽ പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചും സിനിമയുടെ തിരക്കഥാകൃത്തുമായതോടെ മലയാളി പ്രേക്ഷകർക്കിടയിൽ റോണി ഡേവിഡ് രാജിന് ഒരു പ്രത്യേക സ്ഥാനം ലഭിച്ചു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന സിനിമയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് കൂടുതൽ പരിചിതനായത്.

ഇപ്പോഴിതാ മലയാള സിനിമയിൽ പഴയ കാലത്തെ പോലെ കൂടുതൽ എഴുത്തുകാർ ആവശ്യമുണ്ടെന്ന് റോണി ഡേവി‌ഡ് രാജ് പറയുന്നു. നൈറ്റ് റൈഡേഴ്സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ നല്ല എഴുത്തുകാർ വരണമെന്ന് തോന്നുന്നു. ഇപ്പോൾ ഉള്ളവർ മാത്രം പോരാ ഒരുപാട് പേർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

റോണി ഡേവി‌ഡ് രാജിന്റെ വാക്കുകൾ;’കൂടുതൽ മികച്ച എഴുത്തുകാർ വരണമെന്ന് തോന്നുന്നു. ഇപ്പോൾ ഉള്ളവർ മാത്രം പോരാ. ഒരുപാട് പേർ മുന്നോട്ട് വരണം. 80കളിലും 90കളിലുമൊക്കെ ഉണ്ടായിരുന്നതു പോലെ. അന്നാണ് ഏറ്റവുംനല്ല സുവർണകാലം. ലോഹിതദാസ്, ഡെന്നിസ് ജോസഫ്, പത്മരാജൻ, രഘുനാഥ് പലേരി, എംടി ഇവരുടെയെല്ലാം വളരെ പ്രത്യേകതയുള്ള വർക്കുകളാണ്. അത്രയും പേ‌ർ നമുക്ക് ഇന്ന് ഇല്ല. ഒരു പക്ഷെ എനിക്ക് തോന്നുന്നത് മമ്മൂട്ടിയും മോഹൻലാലിന്റെയും ഫാൻ ബേസ് ഉണ്ടാകാനുള്ള കാരണം പോലും ഇത്രയും വിവിധങ്ങളായ കഥാപാത്രങ്ങൾ ഉണ്ടാകാനുള്ള കാരണം പോലും ഈ എഴുത്തുകാരാണ്.

എഴുത്തുകാരും ടെക്നീഷ്യൻസും ഒരുമിച്ച് വരുമ്പോഴാണ് ഈ പറഞ്ഞതു പോലെ ആ കോമ്പിനേഷൻ വർക്കാവുന്നത്. ആ തിരക്കഥയ്ക്ക് അതിന് ഉചിതമായിട്ട് എടുക്കാൻ കഴിയുന്ന സംവിധായകരും കൂടി വരുമ്പോഴാണ് നല്ലൊരു കലാമൂല്യമുള്ള സിനിമയും നടന്മാരുമുണ്ടാകുന്നത്. ലോഹിതദാസിന്റെ സിനിമകൾ നോക്കി കഴിഞ്ഞാൽ ഭരതം, കമലദളം, ഹിസ്ഹൈനസ് അബ്ദുള്ള, കിരീടം.

ശ്രീനിയേട്ടന്റെ നോക്കുകയാണെങ്കിൽ സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കൻ‌ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശനം തുടങ്ങിയ സിനിമകളാണ്. അങ്ങനെ പല പല കഥാപാത്രങ്ങൾക്ക് ലാലേട്ടൻ വിധേയനാവുകയാണ്. മമ്മൂക്കയുടെ കഥാപാത്രങ്ങൾ നോക്കുകയാണെങ്കിൽ ന്യൂഡൽഹി, നായർ സാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, ഓഗസ്റ്റ് 1 എന്നിവയാണ്. മറു വശത്ത് ലോഹിതദാസിന്റെ തനിയാവർത്തനം പോലെയുള്ള സിനിമകളുമുണ്ട്. ആ തോതിൽ അത്രത്തോളം വ്യത്യസതമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിനും ലഭിച്ചത്’-റാേണി വർഗീസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button