Cinema

അതൊരു ട്രാപ്പാണ്, വിവാഹം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്;റിമ കല്ലിങ്കൽ

വിവാഹം നിങ്ങളുടെ ജീവിതത്തിൽ പുതിയതായി ഒന്നും കൂട്ടിച്ചേർക്കില്ലെന്ന് നടി റിമ കല്ലിങ്കൽ. വിവാഹം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിവാഹം കഴിഞ്ഞപ്പോഴാണ് തനിക്ക് തിരിച്ചറിവുണ്ടായതെന്നും റിമ കൂട്ടിച്ചേർത്തു. ഒരു ഒപ്പ് മാത്രമാണെന്ന് നമ്മൾ കരുതുമെങ്കിലും അതൊരു ട്രാപ്പാണെന്നും റിമ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. വിവാഹം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്. എനിക്ക് വിവാഹം കഴിക്കാൻ പോലും പ്ലാൻ ഇല്ലായിരുന്നു. പിന്നെ പാരന്റ്സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. അത് ഒരു ഒപ്പ് മാത്രമാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ അതൊരു ട്രാപ്പാണ്.

നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു’- റിമ പറഞ്ഞു.2013ൽ ആണ് റിമയും സംവിധായകൻ ആഷിഖ് അബുവും വിവാഹിതരാകുന്നത്. ദേശീയ പുരസ്‌കാര ജേതാവ് സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ: ദ മിത്ത് ഒഫ് റിയാലിറ്റി’ ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു.

റിമ എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമായിരിക്കും തിയേറ്ററിലേതെന്ന് ടെയിലർ സൂചന നൽകുന്നു.ഒക്ടോബർ 16ന് റിലീസ് ചെയ്യുന്ന തിയേറ്ററിന്റെ ട്രെയിലർ കാൻ ചലച്ചിത്രമേളയിൽ ആണ് പുറത്തിറക്കിയത്. റഷ്യയിലെ കസാൻ ചലച്ചിത്രമേളയിൽ ഒക്ടോബർ 8നും 9നും ആണ് ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തിയേറ്റർ’ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button