അങ്ങനൊരു മനസ് അവര്‍ക്കുണ്ടായല്ലോ, ഒന്നും നിസാരമല്ല, ഞാൻ തള്ളിപ്പറയില്ല; പക്വമായ പ്രതികരണവുമായി യഥാര്‍ത്ഥ അവകാശി!

കൊല്ലം സുധിയുടെ കുടുംബത്തിനായി കെഎച്ച്‌ഡിഇസി സംഘടന നിർമ്മിച്ച് കൊടുത്ത വീടിന്റെ പാല് കാച്ചല്‍ കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍.
വീടിന് ചോർച്ചയുണ്ടെന്നും പലയിടങ്ങളിലും പെയിന്റിളകിയെന്നും കാണിച്ച് ആദ്യം ആരോപണവുമായി രംഗത്ത് എത്തിയത് രേണു സുധിയായിരുന്നു. പിന്നീട് അത് വീട് നിർമ്മിച്ച കെഎച്ച്‌ഡിഇസി സംഘടനയും രേണുവും തമ്മിലുള്ള തർക്കവും വഴക്കുമായി മാറി.
വീട് വെച്ച് തന്നവരുമായി മാത്രമല്ല വീട് നിർമ്മിക്കാൻ സ്ഥലം വിട്ടുകൊടുത്ത ബിഷപ്പുമായും രേണു ഇപ്പോള്‍ അകല്‍ച്ചയിലാണ്. സുധിയുടെ മക്കളായ കിച്ചുവിന്റേയും റിതുലിന്റേയും പേരിലാണ് വീടും സ്ഥലവും. സുധിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കിച്ചുവിന്റെ താമസം.
രേണുവും ഇളയമകനും മാതാപിതാക്കളുമാണ് പുതിയ വീട്ടില്‍ താമസിക്കുന്നത്. വീട് നിർമ്മാണത്തിലുണ്ടായ പാളിച്ചകള്‍ രേണു പൊതുഇടങ്ങളില്‍ പരസ്യമായി പറഞ്ഞതോടെ കെഎച്ച്‌ഡിഇസി സംഘടനയുടെ മേല്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യതയുടെ മേലും മങ്ങലേറ്റു. കയ്യിലുണ്ടായിരുന്ന പല വർക്കുകളും കെഎച്ച്‌ഡിഇസി സംഘടനയ്ക്കും ഫിറോസിനും നഷ്ടപ്പെട്ടു.
എന്നാല്‍ വീടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കാൻ കിച്ചു തയ്യാറായിരുന്നില്ല. പക്ഷെ അടുത്തിടെ സ്വന്തം യുട്യൂബ് ചാനല്‍ വഴി ഫോളോവേഴ്സുമായി സംവദിക്കുന്നതിനിടെ ആദ്യമായി കിച്ചു പ്രതികരിച്ചു. ആ ഭാഗം ഫിറോസ് ഇപ്പോഴിതാ ഫേസ്ബുക്ക് പേജില്‍ പങ്കിട്ട് എത്തിയിരിക്കുകയാണ്. പക്വമായ പ്രതികരണം. അവസാനം യഥാർത്ഥ അവകാശി പ്രതികരിച്ചിട്ടുണ്ട്.
കിച്ചു നീ എന്ന് അവിടെ താമസിക്കുന്നോ അന്ന് ഞാൻ ഉണ്ടെങ്കില്‍ ആ വീട് എന്റെ പോക്കറ്റിലെ കാശെടുത്ത് ഞാൻ നിനക്ക് എല്ലാ മെയിന്റൻസ്സും ചെയ്ത് തരും എന്നാണ് കിച്ചുവിന്റെ പ്രതികരണ വീഡിയോ പങ്കിട്ട് ഫിറോസ് കുറിച്ചത്. തനിക്കും കുടുംബത്തിനും നല്ലൊരു വീട് സമ്മാനിച്ചവരെ താൻ ഒരിക്കലും തള്ളിപറയില്ലെന്നാണ് കിച്ചു പറഞ്ഞത്. ഞാൻ ഇതുവരെയായിട്ടും വീട് വെച്ച് തന്നവർക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല.
എന്റെ പേരില്‍ വീട് തന്നേക്കുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അവർക്ക് എതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഫിറോസിക്ക എനിക്ക് ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്. ഞാനുമായി ഒരു പ്രശ്നവും ഇല്ല. അങ്ങനൊരു വീട് എനിക്ക് തന്നതില്‍ വളരെ അധികം സന്തോഷം മാത്രമെയുള്ളു. ഞാൻ ഇതുവരെ ആ വീടിനെ കുറ്റവും പറഞ്ഞിട്ടില്ല. വളരെ നല്ലൊരു വീടാണത്.
എന്തെങ്കിലും പ്രശ്നം ആ വീടിന് ഉണ്ടെങ്കില്‍ തന്നെ നമ്മളാണ് അത് പരിഹരിക്കേണ്ടത്. ഒരു വീട് വെച്ച് തരാൻ അവർ മനസ് കാണിച്ചത് തന്നെ വലിയൊരു കാര്യം. ഒരു വീട് ഇല്ലാത്ത സമയത്താണല്ലോ വീട് തന്നത്. വീട് വെച്ച് തരാൻ മനസ് കാണിച്ചല്ലോ. ഞാൻ ഒരിക്കലും അവരെ തള്ളിപ്പറയില്ല. സ്ഥലവും വീടും ഒരാള്‍ക്ക് കൊടുക്കുക എന്നത് നിസാര കാര്യമല്ല.
അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് നമ്മുടെ കാര്യമാണ്. എനിക്ക് കംഫേർട്ടായി നില്‍ക്കാൻ കൊല്ലത്തെ വീട്ടിലെ പറ്റുകയുള്ളു. അതുകൊണ്ടാണ് ഞാൻ കൊല്ലത്ത് നില്‍ക്കുന്നത്. പഠനവും കൊല്ലത്താണ് എന്നാണ് കിച്ചു പറഞ്ഞത്. കുറച്ച് മാസം മുമ്ബാണ് കിച്ചു യുട്യൂബ് ചാനല്‍ ആരംഭിച്ചത്. അനിയനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തോടൊപ്പവും ചിലവഴിച്ച നിമിഷങ്ങളുടെ വ്ലോഗുകളാണ് ഏറെയും



