News

കുട്ടിക്കാലത്ത് കളിച്ചു വളർന്ന സ്ഥലത്തിനടുത്താണ് വിമാനദുരന്തമുണ്ടായത്; നടൻ ഉണ്ണി മുകുന്ദൻ

അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നടൻ ഉണ്ണി മുകുന്ദൻ. കുട്ടിക്കാലം മുതൽ 24 വയസ്സുവരെ ഉണ്ണി മുകുന്ദൻ താമസിച്ചിരുന്നത് ഗുജറാത്തിലെ മണിനഗർ എന്ന സ്ഥലത്തായിരുന്നു. മണിനഗറിന് പത്തു കിലോമീറ്ററിനപ്പുറമുള്ള മേഘാനി നഗറിലാണ് യാത്രാവിമാനം തകർന്നു വീണത്. യാത്രാവിമാനം തകർന്ന ദുരന്തവാർത്തയുടെ ഞെട്ടലിൽ നിന്നും താൻ ഇനിയും മുക്തനായിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

കേരളം പോലെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. കുട്ടിക്കാലത്ത് കളിച്ചു വളർന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ദുരന്തം നടന്നിരിക്കുന്നതെന്നും തനിക്കും തന്റെ കുടുംബത്തിനും ഏറെ ദുഃഖമുണ്ടെന്നും ഉണ്ണി മുകുന്ദൻ . ‘‘അഹമ്മദാബാദിലെ മണിനഗർ എന്ന സ്ഥലത്തിന് പത്തുകിലോമീറ്റർ അകലെയുള്ള മേഘാനി നഗറിലാണ് വിമാനദുരന്തം

ഉണ്ടായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ 24 വർഷം താമസിച്ച സ്ഥലമാണ് മണിനഗർ. കേരളം പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തിൽ എന്ത് അപകടം നടന്നാലും അത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എനിക്കും എന്റെ വീട്ടുകാർക്കും അങ്ങനെയാണ്. ഈ വാർത്ത മനസ്സിന് അതികഠിനമായ ദുഃഖമുണ്ടാക്കുന്നുണ്ട്.

ആദരണീയനായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു. ഒപ്പം അവരുടെ കുടുംബത്തിന് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ എന്നും പ്രാർഥിക്കുന്നു. ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും സംഭവിക്കേണ്ടതല്ല. ഞാനും എന്റെ സ്കൂൾ ഫ്രണ്ട്സും ഒക്കെ ഒരു ഷോക്കിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button