‘കണ്ടന്റുകൾ ഇത്തരത്തിലുള്ളവ മാത്രമായിരിക്കും’; സബ്സ്ക്രിപ്ഷൻ എന്തിനെന്ന് വ്യക്തമാക്കി നടി അന്ന രേഷ്മ രാജൻ

നടി അന്ന രേഷ്മ രാജൻ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയ പേജിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ‘എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം. എന്റെ സബ്സ്ക്രിപ്ഷനിൽ ചേരൂ’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതായി താരം ആരാധകരെ അറിയിച്ചത്. നിലവിൽ 600ൽ അധികം സബ്സ്ക്രൈബേഴ്സാണ് അന്നയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 390 രൂപയാണ് സബ്സ്ക്രിപ്ഷൻ തുക. ഇപ്പോഴിതാ താൻ എന്തിനാണ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.
‘പ്രിയപ്പെട്ടവരേ, എന്റെ സബ്സ്ക്രിപ്ഷൻ യാത്ര രണ്ട് വർഷം മുമ്പാണ് ആരംഭിച്ചത്. നിങ്ങൾ എല്ലാവരുമായും ബന്ധപ്പെടാൻ ഇതൊരു മികച്ച ഇടമാണ്.ഇവിടെ നിങ്ങൾക്ക് എന്റെ റീലുകളിലേയ്ക്കും ഫോട്ടോകളിലേയ്ക്കും നേരത്തെതന്നെ ആക്സസ് ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടാനും എന്നോട് കൂടുതൽ അടുത്ത് ബന്ധപ്പെടാനുമുള്ള അവസരം ലഭിക്കും.
സബ്സ്ക്രിപ്ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കം എന്നല്ല. ഈ ഇടം ഗുണനിലവാരം, സർഗ്ഗാത്മകത, മാന്യമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചാണ്. അതിനാൽ ദയവായി അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത്. യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക. എന്റെ യാത്രയെ മനസിലാക്കിയതിനും അതിന്റെ ഭാഗമാകുന്നതിനും നന്ദി’- എന്നാണ് ഇൻസ്റ്റാഗ്രാമിൽ താരം വ്യക്തമാക്കിയത്.



