Cinema

‘അങ്ങനെ ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ഭാര്യയെ കണ്ടെത്തി

അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫോട്ടോകൾക്ക് വിലക്കേ‍ർപ്പെടുത്തിയിരുന്നകിനാൽ വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം രശ്മികയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചു.

ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിൽ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവൾ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ എന്റെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്ന് തോന്നി. അവൾ എന്നോടൊപ്പം വ്യായാമം ചെയ്തിരുന്നെങ്കിൽ എന്റെ വ്യായാമങ്ങൾ കൂടുതൽ രസകരവും ആയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി’, എന്നായിരുന്നു വിജയ് ദേവരകൊണ്ട ഫോട്ടോകൾക്കൊപ്പം കുറിച്ചത്.

അതേസമയം തീർത്തും സ്വകാര്യമായ ചടങ്ങിൽ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരുന്നത്. മാർച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വച്ച് വിവാഹസൽക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിരോഷിന്റെ വിവാഹം എന്നാണ് ഇരുവരും വിവാഹ ചടങ്ങിനെ വിശേഷിപ്പിച്ചത്. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് വിരോഷ് എന്ന പേരുണ്ടാക്കിയത്.

2018ൽ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ രശ്മികയും വിജയും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button