Cinema

ആ മുഹൂര്‍ത്തം ഫെബ്രുവരി 26ന്, വളരെ ചെറിയ ചടങ്ങ്; വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത്

ലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരരായ തെന്നിന്ത്യൻ താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾക്ക് ആരാധകരും ഏറെയാണ്. കഴിഞ്ഞ ഏതാനും നാളുകളായി വിജയിയും രശ്മികയും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും കടുത്ത പ്രണയത്തിലാണെന്നും വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നുമാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ മൗനം തുടരുകയാണ്.

ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ രശ്മിക- വിജയ് താരങ്ങളുടെ വിവാഹ ക്ഷണക്കത്തും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് ഈ ക്ഷണക്കത്തിൽ പറയുന്നത്. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ച് റിസപ്ഷൻ നടക്കുമെന്നും ഇതിൽ പറയുന്നുണ്ട്. വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലാണ് ഈ ക്ഷണക്കത്തിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

”ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവയ്ക്കാനും ആ വലിയ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാനിത് എഴുതുന്നത്. കുടുംബാംഗങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടെയും കൂടി ഞാനും രശ്മികയും 26.02.26 ന് വിവാഹിതരാകാൻ പോവുകയാണ്. വളരെ ചെറിയ ചടങ്ങാണ് നടക്കുന്നത്. ഞങ്ങളുടെ ജീവതത്തിലെ ഈ പുതിയ അധ്യായത്തിന് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഏറെ വിലപ്പെട്ടതാണ്. മാർച്ച് 4ന് വൈകുന്നേരം 7 മണി മുതൽ റിസപ്ഷൻ നടക്കും,” എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി 2018ലാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധനേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു, ശേഷം 2019-ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു. പല ഈവന്റുകളിലും ഇരുവരും ഒന്നിച്ചെത്തിയതും പെരുമാറ്റങ്ങളുമെല്ലാം ചർച്ചകൾക്ക് കാരണമായി. എന്നാൽ ഇവയോട് പ്രതികരിക്കാണ് താരങ്ങൾ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button