പ്രിയയെ എനിക്ക് തന്നതിന് നന്ദി; കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍. പ്രിയയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറെ വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഓട്ടോഗ്രാഫ് ചോദിച്ചുവന്ന ആരാധികയായ പെണ്‍കുട്ടി പ്രിയയെ ജീവിത സഖിയാക്കിയതിനെ കുറിച്ച് പല അവസരത്തിലും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പ്രിയയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിാ പ്രിയയെ തനിക്ക് നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടന്‍. അതെ, ഇന്ന് പ്രിയയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികമാണ്. കുടുംബത്തിലെ ചെറിയ ആഘോഷങ്ങള്‍ പോലും മാറ്റി നിര്‍ത്താത്ത പ്രിയയും ടാക്കോച്ചനും അച്ഛന്റയെും അമ്മയുടെയും അന്‍പാം വിവാഹ വാര്‍ഷികവും ആഘോഷമാക്കി. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വിവാഹ ആനന്ദത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍. പ്രിയപ്പെട്ട ഓമനയമ്മയ്ക്കും സാമുവല്‍ അപ്പനും, ചെറുതും വലുതുമായ എല്ലാത്തിനുമൊപ്പം, എല്ലാ ഉയര്‍ച്ച താഴ്ചകളിലും സന്തോഷത്തിലും ദുഖത്തിലും ഒരുമിച്ചുള്ള ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ വലിയവലിയ ആശംസകള്‍. ദാമ്പത്യ ജീവിതത്തിലെ ഈ ബ്ലോക്ക്ബസ്റ്റര്‍ വിജയം കാണുന്നത് ശരിക്കുമൊരു എന്റര്‍ടൈന്‍മെന്റ് തന്നെയാണ്. ഇനിയും ഒരുപാട് വര്‍ഷം ഈ സ്‌നേഹം തുര്‍ന്ന് പോകാന്‍ ഒുപാട് ഉമ്മകളും സ്‌നേഹവും. അതിനൊപ്പം, നിങ്ങളുടെ മകളെ എന്റെ ജീവനറെ പ്രണയമായി നല്‍കിയതിന് നന്ദി. ഈ മനോഹരമായ കേക്ക് നല്‍കിയതിന് ജുമിന്‍ ട്രെസ ജോസിനും, മനോഹരമായ ഈ സെറ്റിങ്‌സിന് ലിസാറ്ക്കും, ചിത്രങ്ങള്‍പകര്‍ത്തിയതിന് മിറാകി ഫോട്ടോഗ്രാഫിയ്ക്കും നന്ദി- കുഞ്ചാക്കോ ബോബന്‍ എഴുതി.