Cinema

ചിരഞ്ജീവിയുടെ നായികയാകാൻ നയൻതാര പ്രതിഫലം ആവശ്യപ്പെട്ടത് വൻ തുക

ചിരഞ്‍ജീവിയും അനില്‍ രവിപുഡിയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയൻതാരയെ നായികയായി ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ വൻ തുകയാണ് പ്രതിഫലമായി ചിത്രത്തിന് നയൻതാര ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാല്‍ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ചിരഞ്‍ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്.  ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്‍ഠ മല്ലിഡിക്കും ചിരഞ്‍ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button