News
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ മാറ്റങ്ങള്‍ കൊണ്ടുവരും: ദേവന്‍

അമ്മ താരസംഘടനയില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് നടന്‍ ദേവന്‍. സംഘടനയിലെ ആരോപണവിധേയരായ അംഗങ്ങളെ പുറത്താക്കാനുള്ള നടപടികള്‍ ജനറല്‍ ബോഡിയില്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംഘപരിവാര്‍ മുഖമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വെറും മണ്ടത്തരമാണെന്ന് ദേവന്‍ പറഞ്ഞു. സംഘടനയില്‍ വരുന്ന ആര്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല.
താന്‍ ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, അമ്മയിലേക്ക് വരുമ്പോള്‍ രാഷ്ട്രീയമല്ല അജണ്ട. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക എന്നും അദ്ദേഹം വ്യക്തമാക്കി.