News

‘അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട’; മല്ലിക സുകുമാരന്‍

മലയാള സിനിമയിലെ കൂള്‍ മുത്തശ്ശിയാണ് മല്ലിക സുകുമാരന്‍. കൊച്ചുമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മല്ലികയുടെ മറുപടി

എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടേയും ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. അവളുടെ അച്ഛനും അമ്മയ്ക്കും പരാതിയില്ലെങ്കില്‍ പിന്നെ താന്‍ എന്ത് പറയാനാണെന്നും മല്ലിക ചോദിക്കുന്നുണ്ട്.

‘കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു, ഷോര്‍ട്സ് ഇട്ടു എന്നൊക്കെ പറയുന്നുണ്ട്. എന്റെ പൊന്ന് കുഞ്ഞുങ്ങളേ ആ കുട്ടിയ്ക്ക് 10-16 വയസായി. ആ കുട്ടിയുടെ അച്ഛനും എതിര്‍പ്പില്ല, അമ്മയ്ക്കും എതിര്‍പ്പില്ല. പിന്നെ ഞാന്‍ എന്ത് പറയാനാണ്. പൂര്‍ണിമയുടെ പ്രധാന ജോലി ബുട്ടീക് ആണ്. നിങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമല്ല ആ ഫോട്ടോകള്‍. പൂര്‍ണിമ പുറത്തേക്ക് ഒരുപാട് ബിസിനസ് ചെയ്യുന്നുണ്ട്. ലണ്ടനിലും ഗള്‍ഫിലും അമേരിക്കയിലുമൊക്കെ” മല്ലിക സുകുരമാരന്‍ പറയുന്നു.

ഈ ഡിസൈന്‍ എങ്ങനെയുണ്ടാകും എന്ന് പറഞ്ഞ് പൂര്‍ണിമ തന്നെ സ്വന്തം സാരികള്‍ വെട്ടി തയിച്ച് ഫോട്ടോയെടുത്ത് അയച്ചു കൊടുക്കാറുണ്ട്. കുട്ടിയല്ലേ, ലണ്ടനിലൊക്കെ പഠിക്കുമ്പോള്‍ കയ്യിലാത്ത ടോപ്പും കീറിയ പാന്റും ഇട്ടെന്നിരിക്കും. ലണ്ടനില്‍ ചെല്ലുമ്പോള്‍ എന്താ ഇങ്ങനെ കീറിയിരിക്കുന്ന പാന്റ് എന്ന് ചോദിക്കാന്‍ അവിടെ ആരുമില്ലെന്നും അവര്‍ പറയുന്നു.

അവിടുന്ന് ഡ്രസ് വാങ്ങി വരും ഇടും. ഇവിടെ വരുമ്പോള്‍ ഇവിടുത്തെ രീതിയിലും വസ്ത്രം ധരിക്കും. സാരി ധരിച്ച് പ്രാര്‍ത്ഥന എന്റെ കൂടെ അമ്പലത്തിലൊക്കെ വന്നിട്ടുണ്ടല്ലോ. അതും ഉടുക്കും ഇതും ഉടുക്കും. അതൊക്കെ അവരവരുടെ ഇഷ്ടമാണെന്നും മല്ലിക വ്യക്തമാക്കുന്നു.

”ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്, ഓരോ സദസില്‍ പോകുമ്പോഴും വിമര്‍ശകര്‍ ആയിരിക്കും കൂടുതലെന്ന്. നിന്റെ പ്രായമൊന്നും അവര്‍ക്ക് പ്രശ്നമല്ല. എന്തെങ്കിലുമൊക്കെ പറയുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്” എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button