പിറന്നാൾ ദിനത്തിൽ കിമോണോ ധരിച്ച് മഞ്ജു വാരിയർ

ജന്മദിനത്തിൽ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് നടി മഞ്ജു വാരിയർ. ജപ്പാനിൽ നിന്നുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് മഞ്ജു സന്തോഷം പങ്കുവച്ചത്. ജാപ്പനീസ് വേഷമായ കിമോണോ ധരിച്ചാണ് മഞ്ജു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ‘എല്ലായിടത്തുനിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള കാര്യങ്ങൾക്കും, എല്ലാത്തിനും എനിക്കൊരുപാട് നന്ദി പറയാനുണ്ട്. നന്ദി, ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്നേഹവും നന്ദിയും.’ – മഞ്ജു കുറിച്ചു.
ജാപ്പനീസ് തെരുവീഥികളിലും മധുരപലഹാര കടകൾക്ക് മുന്നിലും നിൽക്കുന്ന മഞ്ജു വാരിയരെ ചിത്രങ്ങളിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് മഞ്ജുവിന് ജന്മദിനാശംസകൾ നേരുന്നത്. പ്രിയാമണി, സൗബിൻ ഷാഹിർ, ആര്യ ബഡായി, ദീപ്തി സതി തുടങ്ങിയ താരങ്ങൾ കമന്റിൽ ജന്മദിനാശംകൾ നേർന്നു. മഞ്ജുവിന്റെ ലുക്കിനെയും ആരാധകർ പ്രശംസിച്ചു.