Cinema
കമന്‍റ് ബോക്സിൽ പരിഹാസം, തിരിച്ചടിച്ച് ശാലുമേനോൻ

ഓൺലൈനിൽ തന്നെ പരിഹസിച്ചയാൾക്ക് മറുപടിയുമായി നടിയും നർത്തകിയുമായ ശാലു മേനോൻ. കാന്താര എന്ന ചിത്രത്തിലെ നായികയുടെ കോസ്റ്റ്യൂം അനുകരിച്ച ഫോട്ടോ പങ്കുവെച്ചതിന് കമന്റായിട്ടാണ് ഒരാൾ ശാലുവിനെ പരിഹസിച്ചത്. രാജകീയ വേഷത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഫോട്ടോ ഷൂട്ട്. ‘കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ, ഫോട്ടോക്ക് താഴെ ‘ഇത് കാന്താര അല്ല പഴുതാര ആണ്’ എന്നാണ് ഒരാൾ കമന്റിട്ടത്.
തുടർന്നാണ് മറുപടിയുമായി താരം രംഗത്തെത്തിയത്. പഴുതാര നിന്റെ വീട്ടിലുള്ളവർ എന്നാണ് ശാലു മേനോൻ മറുപടി നൽകിയത്. പരിഹസിച്ചയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയതിന് താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളുമായി രംഗത്തെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരമാണ് ശാലുമേനോൻ.




