‘ദൈവം എല്ലാവരുടെയും കൂടെയുണ്ടാകട്ടെ, സുരക്ഷിതയായിരിക്കൂ ഡോക്ടർ’; എലിസബത്തിന് ആശ്വാസവാക്കുമായി നടൻ ബാല

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ മുൻപങ്കാളി എലിസബത്തിനു ആശ്വാസവാക്കുമായി നടൻ ബാല. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചത്. ‘അഹമ്മദാബാദ് വിമാനാപകടത്തിലെ നഷ്ടത്തിൽ ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവരുടെയും കൂടെയുണ്ടാകട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, ഡോക്ടർ സുരക്ഷിതയായിരിക്കുക. എന്റെ എല്ലാ പ്രാർത്ഥനകളും. ബാല-കോകില’. ബാല കുറിച്ചു.
അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് ഡോ. എലിസബത്ത്. അവർ ജോലി ചെയ്യുന്ന ഹാേസ്പിറ്റലിലെ ഹോസ്റ്റലിലാണ് വിമാനം തകർന്നു വീണത്. അപകടം നടക്കുമ്പോൾ എലിസബത്ത് ഡ്യൂട്ടിയിലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടേയാണ് അപകടം നടന്ന വിവരം ഹോസ്പിറ്റിലിൽ അറിയിച്ചത്.വിമാനാപകടം ആണെന്ന് ആദ്യം മനസിലായില്ല. താൻ സുരക്ഷിതയാണ്. എന്നാൽ ദുരന്തത്തിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധി സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും നഷ്ടമായെന്നും എലിസബത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടു വർഷമായി ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് എലിസബത്ത്.