Cinema
23ാം പിറന്നാൾ ആഘോഷം; ഗ്ലാമറസ്സായി സാനിയ അയ്യപ്പൻ

ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു. താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.