ദേഹം മുഴുവന്‍ സ്വര്‍ണം, 1 ലക്ഷം പേര്‍ക്ക് സദ്യ! സ്‌കൂള്‍ ഗ്രൗണ്ടിലെ വിവാഹപന്തല്‍; നവ്യയുടെ വിവാഹ

സിനിമാ നടിയാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ സ്വന്തം വീട്ടിലെ കുട്ടിയെന്ന ഇമേജാണ് നടി നവ്യ നായര്‍ക്ക്. നന്ദനം സിനിമയും അതിലെ ബാലമണിയുമൊക്കെയായി ഇപ്പോഴും അതേ രീതിയിലാണ് നവ്യ ജീവിക്കാറുള്ളത്. ആളുകളോട് വളരെ വിനയത്തോടെ പെരുമാറുന്നതിന്റെ പേരില്‍ നടി മുന്‍പ് പലപ്പോഴും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യ നായരുടെ ദാമ്പത്യ ജീവിതം സംബന്ധിക്കുന്ന കഥകളാണ് പ്രചരിക്കുന്നത്.
കുറച്ച് കാലങ്ങളായി നവ്യയും ഭര്‍ത്താവ് സന്തോഷ് മേനോനും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെക്കുന്ന പോസ്റ്റുകളില്‍ നിന്നെല്ലാം അത് വ്യക്തമാവുകയും ചെയ്യും. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ സംസാരിക്കാനോ നവ്യ തയ്യാറായിട്ടുമില്ല. ഇതോടെയാണ് നടിയുടെ കുടുംബത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനിടെ നവ്യയുടെ വിവാഹവീഡിയോയും പുറത്ത് വന്നു.

2010 ലായിരുന്നു നവ്യ നായരും ബിസിനസുകാരനായ സന്തോഷ് മേനോനും തമ്മില്‍ വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ വിവാഹ ജീവിതത്തെ പറ്റിയോ ഭര്‍ത്താവിനെ കുറിച്ചോ യാതൊന്നും പറയാന്‍ നവ്യ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ വിഷു ആഘോഷത്തിനും നവ്യ സ്വന്തം കുടുംബത്തോടൊപ്പവും സന്തോഷ് അമ്മയോടൊപ്പവും ആഘോഷിക്കുന്ന ചിത്രങ്ങള്‍ വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി.
പലതരം കഥകള്‍ പ്രചരിക്കുന്നതിനിടയിലാണ് 2010 ലെ നടിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ചുവപ്പ് നിറമുള്ള പട്ട് സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല ദേഹം മുഴുവന്‍ സ്വര്‍ണമൊക്കെ അണിഞ്ഞ് കല്യാണപ്പെണ്ണായി നവ്യയെത്തി. എന്നാല്‍ അന്നും സന്തോഷിന്റെ മുഖത്ത് സന്തോഷം കാണുന്നേയില്ലെന്നാണ് ഇപ്പോള്‍ നടിയുടെ ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

‘വിവാഹ സാരിയില്‍ എന്ത് സുന്ദരിയാണ് നവ്യ ചേച്ചി. എല്ലാരോടും സംസാരിക്കുന്നത് കണ്ടാല്‍ ഇതൊരു സെലിബ്രിറ്റി കൂടിയായ കുട്ടി ആണെന്ന് പ്രത്യേകിച്ചു ഓര്‍ക്കേണ്ടി വരും. സ്വര്‍ണത്തില്‍ കുളിച്ചാണ് നിന്നതെങ്കിലും ഒരു സെലിബ്രറ്റി കല്യാണം ആണെന്ന് തോന്നില്ല… സാധാരണ കുടുംബത്തിലെ കല്യാണം പോലെ തോന്നി, നവ്യ ഒരുപാട് അനുഗ്രഹമുള്ള നടി, എളിമയുള്ള പെണ്ണ്, താലി ചാര്‍ത്തുന്ന സമയത്ത് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്ന ആ മുഖം കണ്ടോ. ഇപ്പോള്‍ എല്ലാം സിനിമാ സ്‌റ്റൈലില്‍ ചെക്കനെ നോക്കി കണ്ണ് മിഴിച്ചു ചിരിച്ചു മരിച്ചു ഇരിക്കുമ്പോള്‍ നവ്യ കുട്ടിയെ ഒന്ന് കാണണമെന്നാണ്’ ആരാധകര്‍ പറയുന്നത്.
മാത്രമല്ല സാധാരണ താരവിവാഹങ്ങളില്‍ കാണാത്തതിനെക്കാളും ആളും ബഹളവുമായിരുന്നു നവ്യയുടെ വിവാഹം. ഇതിനെ കുറിച്ചും കമന്റുകള്‍ വന്നു. ‘ഒരു പബ്ലിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തല്‍ ഒരുങ്ങിയത്. പോരാത്തതിന് ബന്ധുക്കള്‍ക്ക് പുറമെ എല്ലാ നാട്ടുകാര്‍ക്കും വിവാഹത്തില്‍ പ്രവേശനമുണ്ടായിരുന്നു. 1 ലക്ഷം പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ച ആളാണ് നവ്യയെന്നാണ്’ ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

നവ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു കാലത്തെ സൂപ്പര്‍ നായികമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ് തുടങ്ങിയവരും എത്തിയിരുന്നു. 90- 2000ലെ നായികമാരെ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ഇതിനിടെ നവ്യയ്ക്ക് ഇതിലും സ്മാര്‍ട്ട് ആയ ചെക്കനെ കിട്ടുവായിരുന്നു എന്ന കമന്റുകളും വന്നിരുന്നു. ഇതിപ്പോള്‍ ആരോടും മിണ്ടാത്ത ഒരു ‘വല്യ മനുഷ്യന്‍’. അതിലൊന്നും വലിയ കാര്യമില്ല. അവര്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ്. പക്ഷേ ഇപ്പോള്‍ നടിയും ഭര്‍ത്താവും പിരിഞ്ഞെങ്കില്‍ അതിന് കാരണം ഇത്തരം പൊരുത്തക്കേടുകള്‍ ആണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.