News
തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ നൽകിയ പത്രിക തള്ളി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദേശപത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക അംഗീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക തള്ളിയത്. ടിഎംസിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായതിനാൽ ഈ നാമനിർദേശ പത്രികയിൽ 10 പേരുടെ ഒപ്പ് വേണമായിരുന്നു. എന്നാൽ അൻവർ സമർപ്പിച്ച പത്രികയിൽ പത്ത് പേരുടെ ഒപ്പ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പത്രിക തള്ളിയത്. പത്രിക തള്ളിയതിൽ പുഃപരിശോധനവേണമെന്നാണ് അൻവർ പറഞ്ഞത്.