കയ്യിൽ 50,000; ഒടുവിൽ മോഹൻലാൽ സ്റ്റൈലിൽ നെവിന്റെ മാസ് എൻട്രി

ബിഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയമായ ടാസ്ക് ആയിരുന്നു മണി ടാസ്ക്. ഏറെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ഇത്തവണ ഈ ടാസ്ക് ബിഗ് ബോസ് സംഘടിപ്പിച്ചത്. ഏഴ് മത്സരാർത്ഥികൾ ഇതിൽ മത്സരിച്ചെങ്കിലും നെവിന് അച്ചടക്ക നടപടിയുടെ ഭാഗമായി ടാസ്കിൽ പങ്കെടുക്കാനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ഈ നടപടി പിൻവലിക്കുകയും മണി ടാസ്ക് ചെയ്യാൻ നെവിനെ മോഹൻലാൽ അനുവദിക്കുകയും ചെയ്തിരുന്നു. ഇന്ന് ആ ടാസ്ക് നടന്നിരിക്കുകയാണ്.
ഒരുലക്ഷം രൂപയാണ് ബിഗ് ബോസ്, നെവിന് അനുവദിച്ചത്. പതിനായിരം രൂപയുടെ പത്ത് കെട്ടുകൾ അടങ്ങിയ ഒരു കാർ പുറത്തുണ്ടാകും. ബസർ കേൾക്കുമ്പോൾ പുറത്തേക്ക് ഓടി പോയി ഒരു മിനിറ്റിനുള്ളിൽ കാശുമായി തിരികെ വീട്ടിൽ കയറണം. എന്നാൽ പണവും കിട്ടും ഇവിടെ നിൽക്കുകയും ചെയ്യാം. അഥവ പണം എടുത്തിട്ടും തിരികെ എത്താനാകില്ലെങ്കിൽ എവിക്ടും ആകും പണവും കിട്ടില്ല. വളരെ വെല്ലുവിളി നിറഞ്ഞ ടാസ്ക് ആണിത്. കണക്ക് കൂട്ടലുകൾ തെറ്റിയാൽ കളിമാറുമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകി.
ഏറെ ആവേശത്തോടും അത്മവിശ്വാസത്തോടും ആയിരുന്നു നെവിൻ ടാസ്കിൽ പങ്കെടുത്തത്. ഒടുവിൽ അകത്തേക്ക് കയറാൻ വെറും 3 സെക്കന്റ് ബാക്കി നിൽക്കെ നെവിൻ തിരികെ ഹൗസിനകത്ത് കയറി. 50,000 രൂപയാണ് നെവിൻ കാറിൽ നിന്നും എടുത്തത്. ഇത്രയെ കിട്ടിയുള്ളോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, ഞാൻ ഹാപ്പിയാണെന്നായിരുന്നു നെവിന്റെ മറുപടി. എത്ര ബജി വാങ്ങി കഴിക്കാമെന്നും നെവിൻ രസകരമായി പറയുന്നുണ്ട്. പിന്നാലെ മണി ടാസ്കിലൂടെ മറ്റുള്ളവർ നേടിയ തുകയിൽ നിന്നും ഒരു വിഹിതം നെവിന് നൽകുന്നുമുണ്ട്. മണി ടാസ്കിൽ നൂറയ്ക്ക് ആണ് ഏറ്റവും കൂടുതൽ പണം കിട്ടിയത്. ഏറ്റവും കുറവ് കിട്ടിയത് സാബുമാനും ആയിരുന്നു.



