News
ലക്ഷ്യയുടെ മോഡലായി സെറ്റുസാരിയിൽ മീനാക്ഷി ദിലീപ്

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി ദിലീപ്. ഓണം സാരിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത് കാവ്യാ മാധവന്റെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ്. ജീസ് ജോൺ ആണ് ഫൊട്ടോഗ്രാഫർ.
മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ (തേജ ലക്ഷ്മി) അടക്കം നിരവധിപ്പേരാണ് മീനാക്ഷിയുടെ ചിത്രങ്ങളില്‍ കമന്റുമായി എത്തിയത്.