പുതിയ ചിത്രം കണ്ട ആരാധകർ അമ്പരന്നു

ജൂനിയർ എൻ ടി ആറിന് മലയാളികളുൾപ്പടെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. നടൻ പങ്കെടുത്ത വിവാഹ ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രമെന്നാണ് സൂചന. ചിത്രത്തിൽ താരം വളരെ ക്ഷീണിതനാണ്.
എന്താണ് ജൂനിയർ എൻടിആറിന് സംഭവിച്ചത്, അസുഖം വല്ലതുമാണോയെന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്നും വല്ല കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പാണോയെന്ന് ചോദിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘വാർ 2’ എന്ന സിനിമയുടെ സെറ്റിൽവച്ച് ജൂനിയർ എൻടിആറിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു.
ഇതിനുപിന്നാലെ മാസങ്ങളോളം വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കാന്താരയുടെ പ്രമോഷന് വന്നപ്പോൾ അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. എന്നാൽ ‘ഡ്രാഗൺ’ എന്ന പ്രശാന്ത് നീൽ ചിത്രത്തിനുവേണ്ടിയാണ് താരം തടി കുറച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സിനിമയുടെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.