Cinema

തമിഴ് സിനിമയായ മരിയാനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞു’ നടി പാർവതി തിരുവോത്ത്

തമിഴ് സിനിമയായ മരിയാനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം നടി പാർവതി തിരുവോത്ത് പങ്കുവച്ചത് ചർച്ചയായിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചാണ് പാർവതി മനസുതുറന്നത്. ആ‍ത്തവ സമയത്ത് വെള്ളത്തിൽ നനഞ്ഞുള്ള സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വസ്ത്രം മാറാൻ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് പാർവതി വെളിപ്പെടുത്തിയത്.

ഒരു ദിവസത്തെ ഷൂട്ടിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനഞ്ഞ് ഹീറോ റൊമാൻസ് ചെയ്യുന്ന സീനാണ്. ഞാൻ മാറ്റാൻ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങൾ നോക്കാൻ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോൾ ഹോട്ടൽ റൂമിൽ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറക്കെ, എനിക്ക് പീരീഡ്‌സ് ആണ്.

എനിക്ക് പോകണം എന്നു പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും പാർവതി പറയുന്നു.ഇപ്പോഴിതാ ഇതേ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ മറ്റൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ചിത്രത്തിലെ പ്രധാന നടന്റെ സംസാരത്തിലുണ്ടായ ചല വശപ്പിശകുകൾ മനസിലാക്കിയ പാർ‌വതി അതിനെക്കുറിച്ച് സംവിധായകനോട് പരാതി പറഞ്ഞെന്നും അദ്ദേഹം നടനെ ശകാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.‘‘

ചിത്രത്തിലെ പ്രധാന നടന്റെ സംസാരത്തിലെ ചില വശപ്പിശകുകൾ മനസ്സിലാക്കിയ പാർവതി നടന്റെ പെരുമാറ്റത്തെക്കുറിച്ച് ഡയറക്ടർ ബാലയോട് പരാതി പറഞ്ഞു. ബാല അയാളെ ശകാരിച്ചു, ‘നീ മര്യാദയ്ക്ക് നിന്നോണം അവളാള് പിശകാണ് അല്ലെങ്കിൽ നീ അവളുടെ കയ്യിൽ നിന്ന് അടി മേടിക്കും’ അതോടെ പ്രശ്നം പരിഹരിച്ചു’’. തമിഴ് നടൻമാർക്ക് അറിയില്ലല്ലോ പാർവതിയുടെ സ്വഭാവമെന്നും ആലപ്പി അഷ്റഫ് തുറന്ന് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്. സംവിധായകൻ ഭരത് ബാലയാണ് ‘മരിയാൻ’ സംവിധാാനം ചെയ്തത്. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്. ‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button