Cinema

42 ലക്ഷത്തിന്റെ തട്ടിപ്പ്, ഇരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ പണം നിക്ഷേപിച്ചത്. സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന് 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകുകയായിരുന്നെന്നു പൊലീസ് പറയുന്നു.

നേരത്തെ വിശ്വാസ്യത പിടിച്ചുപറ്റിയ സുലോചനയും ടീമും ജനുവരി -ഫെബ്രുവരി മാസങ്ങളിലായി 45 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.അതിന്റെ ലാഭവിഹിതം മാർച്ചിൽ നൽകാമെന്നാണ് പറഞ്ഞിരുന്നത്. നേരത്തെ വിശ്വസം പിടിച്ചുപറ്റിയത് കൊണ്ട് ഇത്രയും പണം നിക്ഷേപണത്തിന് വേണ്ടി കൈമാറുമ്പോൾ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർക്ക് യാതൊരുവിധ സംശയവും ഉണ്ടായില്ലെന്ന് പൊലീസ് പറയുന്നു. പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ മാർച്ചു മാസം

എത്തിയപ്പോഴാണ് ഇത്രയും വലിയൊരു തട്ടിപ്പിന് ഇരയായി താനെന്ന് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ മനസിലാക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറയുകയും പിന്നീട് സുലോചനയും കുടുംബവും ഒളിവിൽ പോകുകയുമാണ് ഉണ്ടായത്. അപ്പോഴാണ് താൻ ചതിക്കപ്പെട്ടന്നറിഞ്ഞ സെക്യൂരിറ്റി ഓഫീസർ ജൂലൈയിൽ പൊലീസിൽ പരാതി നൽകുന്നത്. നിക്ഷേപണ തട്ടിപ്പിൽ സെക്യൂരിറ്റി ഓഫീസർ മാത്രമല്ല, നിരവധിപേർ പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടത്തി. രണ്ടു കോടിയോളം പണം നിക്ഷേപണ തട്ടിപ്പ് ഈ സംഘം നടത്തിയിട്ടുണ്ട്.

പിന്നീട്, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സുലോചയും ഒപ്പം പങ്കാളികളായ കുടുംബങ്ങളായ ബാലാജി , ഭാസ്കർ, വിജയ ലക്ഷ്മി എന്നിവര്‍ അറസ്റ്റിലാകുകയും ചെയ്യുകയായിരുന്നു. തട്ടിപ്പ് വിവരം അറിഞ്ഞതോടെ സുലോചനയെ ജോലിയിൽ നിന്ന് സൂര്യ പിരിച്ചുവിട്ടിരുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി സുര്യയുടേതായി റിലീസിനെത്തിയ ചിത്രം. ആർ .ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ഇനി റിലീസിനെത്താനുള്ള ചിത്രം, വെങ്കി അട്ലൂർ സംവിധാനം ചെയ്യുന്ന സൂര്യയുടെ 46- മത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button