Cinema

എന്റെ മകൾ രേവതിയുടെ ചെണ്ട അരങ്ങേറ്റം

മകളുടെ ചെണ്ടയുടെ അരങ്ങേറ്റത്തിന്റെ സന്തോഷം പങ്കുവച്ച് നടി മേനക സുരേഷ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മേനക സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു രേവതിയുടെ അരങ്ങേറ്റം. മുൻപ് നൃത്തവേദികളിലും വളരെ സജീവമായിരുന്നു രേവതി.

‘എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ’.- എന്നാണ് മേനക വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. സംവിധായകൻ തരുൺ മൂർത്തി അടക്കം സിനിമാ രം​ഗത്തെ നിരവധി പേരാണ് രേവതിയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

നിർമാതാവ്, വിഷ്വൽ എഫ്ക്ടസ് ആർട്ടിസ്റ്റ്, ക്ലാസിക്കൽ ഡാൻസർ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രേവതി. തന്റെ സഹോദരി കീർത്തി സുരേഷ് കാമറയ്ക്ക് മുന്നിൽ സജീവമായപ്പോൾ കാമറയ്ക്ക് പിന്നിലാണ് രേവതി തിളങ്ങിയത്.

സംവിധായകൻ പ്രിയദർശന്റെ സഹായി ആയും രേവതി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. താങ്ക് യൂ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രം​ഗത്തേക്കും രേവതി കടന്നു. മലയാളത്തിന് പുറമേ ബോളിവുഡിലും അണിയറരം​ഗങ്ങളിൽ രേവതി സജീവമാണ്.

മരക്കാർ അറബിക്കടലിന്റെ സിംഹം, വാശി, ബറോസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാണ രം​ഗത്തും പങ്കാളിയായിരുന്നു രേവതി. നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി നിയന്ത്രിക്കുന്നതും രേവതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button