Cinema

വിവാഹ സൽക്കാരത്തിൽ കടുത്ത നിയന്ത്രണം,​ അതിഥികൾക്ക് കർശന നിർദ്ദേശങ്ങളുമായി താരജോഡികൾ

തെലുങ്ക് സിനിമയിലെ ‘റൗഡി’ സ്റ്റാർ വിജയ് ദേവരകൊണ്ടയും നാഷണൽ ക്രഷ് രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വർഷങ്ങളായി ആരാധകർക്കിടയിൽ ചർച്ചകളുണ്ട്. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഫെബ്രുവരി 26 ന് ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം അതീവ രഹസ്യമായി വയ്ക്കാനാണ് താരജോഡികൾ തീരുമാനിച്ചിരിക്കുന്നത്.

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുപോകാതിരിക്കാൻ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണമുണ്ടാകും. വിവാഹം നടത്തുന്ന ടീമിനോടും ജീവനക്കാരോടും വിവരങ്ങൾ പുറത്തുവിടില്ലെന്ന കരാറിൽ ഒപ്പിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്തെ സഹപ്രവർത്തകർക്ക് പോലും വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ലെന്നാണ് വിവരം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.വിജയിന്റെയും രശ്മികയുടെയും കുടുംബങ്ങൾ തനതായ ആചാരങ്ങളോടെ വിവാഹത്തിന് മുമ്പുളള ചടങ്ങുകൾ നടത്തും.

അതേസമയം, ചടങ്ങിൽ എത്തുന്നവരോട് സമ്മാനങ്ങൾ കൊണ്ടുവരരുതെന്ന് താരം നേരിട്ട് എഴുതിയ കത്തുകളിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഒരു മാസത്തെ ഇടവേളയെടുക്കാനാണ് ഇരുവരുടെയും തീരുമാനം. സഹപ്രവർത്തകർക്കായി മാർച്ച് നാലിന് ഗംഭീര വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button