ചിലയാളുകൾ നെഞ്ചത്ത് നോക്കിയാണ് സംസാരിച്ചിരുന്നത്..’; തുറന്നുപറഞ്ഞ് എസ്തർ അനിൽ

ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. സിനിമയോടൊപ്പം തന്നെ പഠനത്തിലും മികവ് തെളിയിച്ച എസ്തർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഇപ്പോൾ. നിരവധി യാത്രകൾ ചെയ്തിട്ടുള്ള എസ്തർ, ഡൽഹിയിൽ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ. ഡൽഹിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയായിരുന്നില്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് എന്നാണ് എസ്തർ പറയുന്നത്.
“ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ഡൽഹിയിൽ പോകാനായിരുന്നു. അവിടെയും ഒരു മാസം ചെലവഴിച്ചു. ഒറ്റയ്ക്ക് പോകണോ എന്ന വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. അവരാകെ ചോദിച്ചത് ഡൽഹിയുടെ കാര്യമായിരുന്നു. എന്നിട്ടും അവിടെ പോയി താമസിച്ചു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി.
ഇടയ്ക്ക് ചെറുതായ൮യി സേഫ് അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഓഖ്ല എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചിലയാളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും ഞാൻ എന്റെ രീതിയുമായി മുന്നോട്ട് പോയി.” പിങ്ക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.



