ഉര്‍വശി ചിത്രം, എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ ട്രെയിലർ എത്തി

ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രസകരമായ രം?ഗങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം കോഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. ഉര്‍വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിര്‍വഹിക്കുന്നു. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉര്‍വ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബിയില്‍ കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാജേഷ് ശര്‍മ്മ, കിഷോര്‍, നോബി, വി കെ ബൈജു, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.