ആറ് വർഷത്തെ കാത്തിരിപ്പ് – അമ്മയാവാൻ പോവുന്ന സന്തോഷം പങ്ക് വെച്ച് സിനിമ സീരിയൽ താരം പ്രീത പ്രദീപ്

മൂന്ന് മണി സീരിയലിലെ മതികല എന്ന വേഷം മാത്രം മതി എക്കാലവും പ്രീതയെ ഓർത്തിരിക്കാൻ. അത്രക്ക് മനോഹരമായാണ് ആ സീരിയലിൽ പ്രീത അഭിനയിച്ചത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച പ്രീത നല്ലൊരു നർത്തകി കൂടെയാണ്. ഉയരെ, എന്ന് നിന്റെ മൊയ്‌ദീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധയേമായ വേഷങ്ങൾ ചെയ്തു.
2019 ഓഗസ്റ്റിലാണ് സുഹൃത്ത് വിവേക് വി നായരെ പ്രീത വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞിട്ടും ഇത്ര നാളായിട്ടും എന്താണ് കുട്ടികൾ ആവാത്തത് എന്ന ചോദ്യം ഇടക്കിടക്ക് കേൾക്കാറുണ്ട് പ്രീത. ഇപ്പോഴിതാ താൻ അമ്മയാവാൻ പോവുന്ന സന്തോഷം പ്രേക്ഷകരുമായി പങ്ക് വെക്കുകയാണ് പ്രിയതാരം.
കണ്ണ് നനയിപ്പിക്കുന്ന മനോഹരമായ വീഡിയോയാണ് പ്രീത പങ്ക് വെച്ചത്. ആദ്യം പ്രെഗ്നൻസി കിറ്റിലെ രണ്ട് vara കണ്ട് കരയുന്ന പ്രീതയെ കാണാം. പിന്നീട് പായസം കുടിക്കുന്ന ഭർത്താവിന്റെ അടുത്തേക്ക് മറ്റൊരു കുഞ്ഞി ഗ്ലാസിൽ പായസവുമായി പ്രീത എത്തി. ആദ്യം സംഭവം എന്താന്ന് പിടികിട്ടാഞ്ഞ വിവേകിന് പിന്നീട് കാര്യം മനസിലായി. സർപ്രൈസായി വിശേഷം അറിഞ്ഞപ്പോൾ തന്നെ പ്രീതയെ ചേർത്ത് കെട്ടിപിടിച്ച് സ്നേഹചുംബനം കൊടുക്കുന്നുണ്ട് വിവേക്. പിന്നീട് ഭാര്യയുടെ വയറിലും ഉമ്മ നൽകുന്നുണ്ട് വിവേക്.
സന്തോഷ വാർത്ത പങ്ക് വെച്ച് പ്രീതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇങ്ങനെയാണ് ;
“ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു.
എല്ലാം ജഗതീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം.
പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു”
നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. സ്വാസിക വി ജെ, മൃദുലാ വിജയ്, സാജൻ സൂര്യ, ജോൺ കൈപ്പള്ളിൽ, ശരണ്യ വിശാഖ്, വീണ നായർ, അലസാന്ദ്ര ജോൺസൺ, വിഷ്ണുപ്രിയ, അഞ്ചു അരവിന്ദ്, ഉമാ നായർ തുടങ്ങി നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.



