തരംഗം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രൻ

2017ൽ ‘തരംഗം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രൻ. ‘ജല്ലിക്കെട്ട്’, ‘ആഹാ’, ‘ചതുരം’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു ശാന്തി ബാലചന്ദ്രൻ. ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. ലോകയുടെ വിജയത്തിന് പിന്നാലെ ശാന്തിയുടെ സോഷ്യൽ മീഡിയ പേജിനും വ്യാപകമായ അംഗീകാരവും പ്രശംസയും കിട്ടുന്നുണ്ട്.
ഇപ്പോഴിതാ താനൊരു നടി കൂടിയാണെന്ന് സംവിധായകരെയും കാസ്റ്രിംഗ് ഡയറക്ടറെയും ഓർമപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി . വിവിധ സിനിമകളിലെ തന്റെ രംഗങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ശാന്തി കുറിപ്പ് പങ്കുവച്ചത്. സിനിമയിൽ കൂടുതൽ വേഷങ്ങൾക്ക് തന്നെ പരിഗണിക്കണമെന്ന ആഗ്രഹമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.’
എന്റെ പ്രൊഫൈലിന് ലഭിച്ച ശ്രദ്ധ, കാസ്റ്റിംഗ് ഡയറക്ടർമാരെയും സംവിധായകരെയും ഞാനും ഒരു നടിയാണെന്ന് ഓർമ്മിപ്പിക്കുന്നതിന് കൂടി ഉപയോഗിക്കുന്നു, എനിക്ക് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ നന്നായി സംസാരിക്കാൻ കഴിയും. തെലുങ്ക് അറിയാമെന്നും ഓർമ്മിപ്പിക്കുന്നു. ഓഡിഷൻ ചെയ്യാൻ കഴിയുന്ന രസകരമായ വേഷങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ദയവായി എനിക്ക് ഇമെയിൽ ചെയ്യുക. നന്ദി,’ -ശാന്തി ബാലചന്ദ്രൻ കുറിച്ചു.