അണിഞ്ഞൊരുങ്ങാൻ മടിച്ചിരുന്നയാൾ, ഇന്ന് മഞ്ജുവിന്റെ മാറ്റത്തിന് കാരണം ഒരാൾ, ആ വ്യക്തിയിതാ

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുകയാണ് കരിയറിൽ മഞ്ജു വാര്യർ. ഒന്നിന് പിറകെ ഒന്നായി ബിഗ് ബഡ്ജറ്റ് സിനിമകൾ, മലയാളത്തിനൊപ്പം തമിഴിലും സ്വീകാര്യത തുടങ്ങി കരിയറിൽ മഞ്ജുവിനിന്ന് സന്തോഷിക്കാൻ ഏറെയുണ്ട്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്. മഞ്ജു വാര്യരുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. വേട്ടയാൻ, എമ്പുരാൻ എന്നീ സിനിമകളുടെ പ്രൊമോഷന് വളരെ സ്റ്റെെലിഷായാണ് മഞ്ജു വാര്യർ എത്തിയത്.
അടുത്ത കാലത്തായി മിക്ക ഇവന്റുകൾക്കെത്തുമ്പോഴും മഞ്ജു വാര്യർ തന്റെ ലുക്കിൽ ശ്രദ്ധ നൽകാറുണ്ട്. ഇതിന് പിന്നിൽ സ്റ്റെെലിസ്റ്റ്, മേക്കപ്പ്മാൻ. ഹെയർസ്റ്റെെലിസ്റ്റ് തുടങ്ങിയവരുടെ പ്രയത്നവുമുണ്ട്. സ്റ്റെെലിസ്റ്റ് ലിജി പ്രേമന്റെ സ്റ്റെെലിംഗിലാണ് മഞ്ജു വാര്യർ ഇന്ന് കൂടുതലായും പുറത്തിറങ്ങാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിനും മിക്ക പൊതുപാരിപാടികൾക്കും മഞ്ജു വാര്യരെ ഒരുക്കിയത് ലിജി പ്രേമനും മേക്കപ്പ് ആർട്ടിസ്റ്റ് അടങ്ങുന്ന ടീമുമാണ്.

മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായമുണ്ട്. സിംപിൾ ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാൻ ലിജി പ്രേമന് കഴിയുന്നു. അടുത്ത കാലത്താണ് മഞ്ജു വാര്യർ ഇവന്റുകളിൽ സ്റ്റെെലിഷായി എത്തുന്നതിൽ ശ്രദ്ധ നൽകിയത്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന കാലത്ത് ഇതിലൊന്നും വലിയ താൽപര്യം മഞ്ജു വാര്യർ കാണിച്ചിരുന്നില്ല.
എന്നാൽ ഇന്ന് താരം ഫാഷൻ ലോകത്ത് തന്നെ ചർച്ചയാകുന്നു. മഞ്ജുവിന് മുമ്പത്തേക്കാൾ യുവത്വം തോന്നുന്നെന്നും അഭിപ്രായമുണ്ട്. എന്നാൽ ഇത്തരം പ്രശംസകൾ തന്നെ സന്തോഷിപ്പിക്കാറില്ലെന്നും മനസിന്റെ സന്തോഷമാണ് പ്രധാനമെന്നുമാണ് മഞ്ജു വാര്യർ ഒരിക്കൽ പറഞ്ഞത്. അതേസമയം മഞ്ജു വാര്യരരുടെ സ്കിൻ കെയറിനെക്കുറിച്ച് അടുത്തിടെ ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ് കാസ്റ്റിൽ സംസാരിക്കുകയുണ്ടായി. close
മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. അതേസമയം സ്കിൻ കെയറിൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷ്യൻ സപ്ലിമെന്റ്സ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലെെഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂവെന്ന് ഏസ്തെറ്റിക് ഫിസിഷ്യൻ വ്യക്തമാക്കി.

മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. അതേസമയം സ്കിൻ കെയറിൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷ്യൻ സപ്ലിമെന്റ്സ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലെെഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂവെന്ന് ഏസ്തെറ്റിക് ഫിസിഷ്യൻ വ്യക്തമാക്കി.
45 കാരിയാണ് മഞ്ജു വാര്യർ. ഈ പ്രായത്തിലും യുവത്വം നിലനിർത്താൻ മഞ്ജു വാര്യർക്ക് കഴിയുന്നു. നാൽപത് പിന്നിട്ടിട്ടും താരമൂല്യം നിലനിർത്തുന്ന നായികമാർ തെന്നിന്ത്യൻ സിനിമാ ലോകത്ത് വിരളമാണ്. മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്. ആര്യ, ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവരാണ് ചിത്രത്തിൽ മഞ്ജുവിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എമ്പുരാന് മുമ്പ് മലയാളത്തിലെ തുടരെ പരാജയങ്ങൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മഞ്ജു വാര്യർ ഇന്ന് ശ്രദ്ധാലുവാണ്. തുടർ പരാജയങ്ങൾ വിമർശകർ ചർച്ചയാക്കിയപ്പോഴാണ് എമ്പുരാന്റെ വിജയം നടിക്ക് തുണയായത്. എമ്പുരാനിൽ ഏറ്റവും കെെയടി നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു മഞ്ജു വാര്യർ ചെയ്തത്. എമ്പുരാന് ശേഷം മഞ്ജുവിന്റെ വരാനിരിക്കുന്ന മലയാള സിനിമയേതായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.