Cinema

ഷാഫി മെമ്മോറിയൽ അവാർഡ് സംവിധായകൻ ജിതിൻ കെ. ജോസിന്

കൊച്ചി: സംവിധായകൻ ഷാഫി മെമ്മോറിയൽ പുരസ്കാരം കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്. ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. നടൻ ദിലീപ് ആണ് അവാർഡ് കൈമാറിയത്. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

സംവിധായകൻ സിബി മലയിൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സംവിധായകനും നടനുമായ ലാൽ, ഷാഫി അനുസ്മര പ്രഭാഷണം നടത്തി. തിരക്കഥാകൃത്തുകളായ ബെന്നി പി നായരമ്പലം, സിന്ധുരാജ്, നിർമ്മാതാക്കളായ ഗിരീഷ് വൈക്കം, ബി. രാകേഷ്, എം.രഞ്ജിത്ത്, ക്യാമറാമാൻ അഴകപ്പൻ, ഷാഫിയുടെ സഹോദരനും സംവിധായകനുമായ റാഫി, പ്രയാഗ മാർട്ടിൻ, സോഹൻ സീനുലാൽ, സാദിഖ് എന്നിവവരും ചടങ്ങിൽ സംസാരിച്ചു.

ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരും പ്രധാന റോളുകളിൽ എത്തിയിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കളങ്കാവൽ.

കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തിൽ, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഗൾഫിൽ മമ്മൂട്ടയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്ന് തന്നെ സ്വന്തമാക്കിയ ചിത്രം, വിദേശത്ത് വിതരണം ചെയ്തത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button