Cinema

സതീഷ് തൻവി, യൂണിവേഴ്സിറ്റി കോളേജ് വാർത്തെടുത്ത അനുഗ്രഹീത കലാകാരൻ

തിരുവനന്തപുരം: കലാരംഗത്ത് ലക്ഷ്യബോധത്തോടെയുള്ള സഞ്ചാരങ്ങൾ നടത്തി,
ഉയരങ്ങളുടെ പടവുകൾചവിട്ടി കയറിയ വ്യത്യസ്തനായ കലാപ്രവർത്തകനാണ്
സതീഷ് തൻവി.തിരുവനന്തപുരം മലയം സ്വദേശി.ഇപ്പോൾ ചോറ്റാനിക്കരയിൽ താമസം. അനവധി കലാകാരൻമാർ പഠിച്ചിറങ്ങിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കലാലയ വിദ്യാഭ്യാസം. കോളേജ് വേദികളും അതിന് മുൻപ് സ്കൂൾ വേദികളും സതീഷിലെ കലാകാരനെ പുറത്ത് കൊണ്ട് വന്നു.

ആ അരങ്ങുകളിലെ മിമിക്രിയുംമറ്റ് കലാപ്രകടനങ്ങളും കഴിഞ്ഞ്, വിധിനിയോഗം പോലെ സതീഷ് ടെലിവിഷൻ രംഗത്ത് എത്തപ്പെട്ടു. പിൽക്കാലത്ത് സിനിമയിൽ ശ്രദ്ധേയനായ നോബിയും മറ്റുംആർട്ടിസ്റ്റ് ആയി ഉണ്ടായിരുന്ന ‘സ്മൈൽ പ്ലീസ്’ എന്ന
ആദ്യ കോമഡി റിയാലിറ്റിഷോയിൽബെസ്റ്റ് ക്യാരക്ടർ അവാർഡ് നേടിക്കൊണ്ട് ചാനൽ ഫീൽഡിലെ തന്റെ വിശാലമായ യാത്രയ്ക്ക് സതീഷ് ആരംഭം കുറിച്ചു.

തുടർന്ന് ഏഷ്യാനെറ്റിലേക്ക്.ഏഷ്യാനെറ്റ്‌ പ്ലസ്സിൽ ഒന്നിലധികം പ്രോഗ്രാമുകൾ ചെയ്യുകയും, അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയി മാറുകയും ചെയ്തു.
ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് ടീം ബ്ലാക്ക് ആൻഡ് വൈറ്റിലും ഉണ്ടായിരുന്നു.
അത് കൂടാതെ ഏഷ്യാനെറ്റിന്റെ വിവിധ അവാർഡ് ഷോകളിൽ സ്ക്രിപ്റ്റ് റൈറ്റിങ് കൂടാതെ അണിയറയിലും വർക്ക്‌ ചെയ്തു.

രണ്ട് മൂന്ന് വർഷത്തിന് ശേഷം മറ്റ് ടീവീ ചാനലുകളിലേക്ക്..ജയ് ഹിന്ദ് ടീവീയുടെ
ഒരു കോമഡി പ്രോഗ്രാമിന്ക്രിയേറ്റീവ് ഡയറക്ടർ ആയി.തുടർന്ന് കൈരളിയിലെയും, സൂര്യാ ടീവീയിലെയും വിവിധ കോമഡി ഷോകൾക്ക്‌ പിന്നിലും പ്രവർത്തിച്ചു.

അത് കഴിഞ്ഞാണ് തന്റെ ചാനൽ വർക്കുകളിൽ വഴിത്തിരിവായി മാറിയ ഫ്‌ളവേഴ്‌സ് ടീവീയിൽ എത്തപ്പെടുന്നത്.ആദ്യം ‘കോമഡി സൂപ്പർ നൈറ്റ്‌’ എന്ന ഷോയ്ക്ക്‌ പിന്നിൽ പ്രവർത്തിച്ചു. ഏറെ ജനപ്രിയമായി മാറിയ ‘കോമഡി ഉത്സവം’ എന്ന ഷോയുടെ ഗ്രൂമർ ആയും വർക്ക്‌ ചെയ്തു. ഫ്‌ളവേഴ്സിലെ തന്നെ കുട്ടികൾക്ക്‌ വേണ്ടിയുള്ള ‘കട്ടുറുമ്പ്’ എന്ന പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറകറ്ററും, റൈറ്ററും ആയും വർക്ക്‌ ചെയ്തു.

ഫ്‌ളവേഴ്സിന്റെ ചരിത്രത്തിൽഏറ്റവും വലിയ റേറ്റിങ് കിട്ടിയത്ടോപ് സിംഗർ’ എന്ന ഷോയിൽ സൂപ്പർ സ്റ്റാർ മോഹൻലാൽപങ്കെടുത്തപ്പോഴാണ്.ലാലേട്ടന് വേണ്ടിയുള്ള
സ്ക്രിപ്റ്റ് വർക്കും,ആ ഷോയുടെ അസോസിയേറ്റ് ആയും സതീഷ് പ്രവർത്തിച്ചു. അതിന്റെ വിജയം എന്നോണം, താരസംഘടനയായ ‘അമ്മ’ യുടെ മൂന്ന് ഷോകളിൽ, ലാലേട്ടന് വേണ്ടി മൂന്ന് വർഷം തുടർച്ചയായി സ്കിറ്റുകൾ എഴുതാനും,
അത് ഡയറക്റ്റ് ചെയ്യാനും അവസരം കിട്ടിയത് സതീഷ് തൻവിക്ക് വലിയൊരു അംഗീകാരം തന്നെയാണ്.

‘റൈ – ടെൽ’ സംഘടനയുടെആദ്യത്തെ ചാനൽ ഷോ ആയനടൻ ദിലീപ് അടക്കം പ്രമുഖ താരങ്ങൾ പങ്കെടുത്തമലയാളം കോമഡി അവാർഡ്’ എന്ന പ്രോഗ്രാമിന്റെ കൺസെപ്റ്റ് സതീഷിന്റെത് ആയിരുന്നു.റൈ – ടെലിന്റെ അടുത്ത പ്രോഗ്രാം ഫ്‌ളവേഴ്സിൽ വന്ന കുഞ്ചാക്കോ ബോബൻ ഷോ ആയചാക്കോച്ഛനും പുള്ളിപ്പുലികളും’ ഡയറക്ട് ചെയ്തത്റൈ – ടെൽ കുടുംബാംഗം കൂടിയായ സതീഷ് തൻവി ആണെന്നുള്ള വസ്തുത റൈ – ടെൽ സംഘടനക്ക്‌ അഭിമാനകരവുമായിരുന്നു.

സതീഷിന്റെ കരിയറിലെ ഏറ്റവും വലിയ അവസരമായത്, കുടുംബ പ്രേക്ഷകരുടെ മനം കവർന്നഫ്‌ളവേഴ്സിന്റെ ‘ഉപ്പും മുളകും’ എന്ന ബംബർ ഹിറ്റ്‌ പരമ്പരയുടെ മൂന്നാമത്തെ ഡയറക്ടർ ആയി അവസരം ലഭിച്ചതാണ്.നാല് വർഷത്തിനടുത്തുള്ള ഫ്‌ളവേഴ്സ് ടീവിയുടെ വിവിധ വർക്കുകളിൽ നിന്ന് സതീഷിന് മാറ്റം ഉണ്ടായത്, ദിലീപ് നായകനായിശ്രീഗോകുലം മൂവീസ് അനൗൺസ് ചെയ്തിട്ടുള്ള ‘ഖലാസി’ എന്ന
ബിഗ് ബഡ്ജറ്റ് മൂവീക്ക്കഥയും തിരക്കഥയും രചിക്കാനുള്ള അവസരമാണ്.

ഇടയ്ക്ക് മഴവിൽ മനോരമയുടെ ‘ബംബർ ചിരി ആഘോഷം’ എന്ന പ്രോഗ്രാമിലും, സീ മലയാളം ചാനലിൽ ‘ഡ്രാമാ ജൂനിയേഴ്‌സ്’ എന്ന ബിഗ് പ്രോഗ്രാമിന്റെയും ഗ്രൂമറും റൈറ്ററും ആയി ക്രിയേറ്റീവ് സെക്ഷന്റെ ചുമതല വഹിച്ചത് കൂടാതെ അമൃത ടീവീയിലെ ‘ഉരുളയ്ക്ക് ഉപ്പേരി’ എന്ന ഷോയിലും വർക്ക്‌ ചെയ്തു.

തുടർന്ന് പ്രമുഖ O.T.T. പ്ലാറ്റ്ഫോമിന്റെ ക്രിയേറ്റീവ് ഹെഡ് ആവുകയും, സണ്ണി ലിയോൺ പ്രധാന കഥാപാത്രമായി, മലയാളത്തിലെ പ്രശസ്തരായ മുപ്പതോളം താരങ്ങൾ അഭിനയിക്കുകയും ചെയ്യുന്ന’പാൻ ഇന്ത്യൻ സുന്ദരി’ എന്ന മെഗാ
വെബ് സീരീസിന്റെ ചുമതലയിലേക്കും കടന്നു.

അങ്ങനെ സ്റ്റേജ് ആർട്ടിസ്റ്റായി തുടങ്ങി, ചാനൽ കോമഡി ആർട്ടിസ്റ്റും, ഗ്രൂമറും, റൈറ്ററും, പ്രൊഡ്യൂസറും, ഡയറക്ടറും, ക്രിയേറ്റീവ് ഹെഡും, സിനിമയുടെ തിരക്കഥാകൃത്തും,O. T. T. പ്ലാറ്റ്ഫോമിലും ഒക്കെവർക്ക്‌ ചെയ്ത ശേഷം,
ഗുരു കാരണവന്മാരുടെ അനുഗ്രഹത്താലും,തന്റെ കഠിനാധ്വാനത്താലുംസിനിമാ രംഗത്ത് ഒരു സ്വതന്ത്ര സംവിധായകനായി സതീഷ് തൻവി അരങ്ങേറ്റം കുറിക്കുകയാണ്.ഇന്നെസെന്റ്’ എന്ന സതീഷിന്റെ ആദ്യ ചലച്ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തും.

അൽത്താഫ്, അനാർക്കലി എന്നിവരും, മലയാളത്തിലെ ഇരുപതോളം ശ്രദ്ധേയ താരങ്ങൾക്കും ഒപ്പം, സോഷ്യൽ മീഡിയയിലൂടെ ലോകത്താകമാനം വൈറൽ സ്റ്റാർ ആയ ടാൻസാനിയൻ ആർട്ടിസ്റ്റ് ‘കിളിപോൾ’ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ‘ഇന്നസെന്റ്’ എന്ന ആദ്യ ചിത്രത്തിന്.പന്ത്രണ്ടോളം പ്രമുഖ ഗായകർ
ഈ സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു എന്നത് ഇന്നസെന്റ് എന്ന സിനിമയുടെ മറ്റൊരു സവിശേഷതയാണ്.

റൈ – ടെലിന്റ മുൻഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സജീവ പ്രവർത്തകനും,
റൈ – ടെൽ ടീവീ ഷോകൾക്ക് പിന്നിലെ ക്രിയേറ്റീവ് ഹെഡും ആയിട്ടുള്ള സതീഷിന്,
പടവെട്ടി പൊരുതി നേടിയ അവസരങ്ങളാണ് ഇതെല്ലാം.ആ നിരയിലെ അടുത്തതും, പ്രധാനപ്പെട്ടതുമായഉടൻ പുറത്തിറങ്ങുന്ന സതീഷിന്റെ സിനിമയാണ്
‘ഇന്നസെന്റ് ‘.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button