Cinema

നിർമാതാക്കളുടെ ‘തുറിച്ചുനോട്ടം’ ഒഴിവാക്കാൻ സാന്ദ്ര തോമസ് എത്തിയത് പർദ ധരിച്ച്

നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സാന്ദ്ര തോമസ്. ആഗസ്റ്റ് 14നാണ് തെരഞ്ഞടുപ്പ് നടക്കുക. പര്‍ദയണിഞ്ഞാണ് സാന്ദ്ര പത്രിക നൽകാനെത്തിയത്. നിർമാതാക്കളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് പർദ ധരിച്ചതെന്ന് സാന്ദ്ര പറഞ്ഞു. നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള നിയമ നടപടിക്ക് പിന്നാലെയാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം.

ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറ‍യുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു.

സം​ഘ​ട​ന​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അം​ഗ​ങ്ങ​ളെ മോ​ശ​ക്കാ​രാ​ക്കി​യെ​ന്നും ആരോപിച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്ന്​ സാ​ന്ദ്ര തോ​മ​സി​നെ പു​റ​ത്താ​ക്കിയിരുന്നു. അ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യായിരുന്നു ന​ട​പ​ടി. സം​ഘ​ട​ന​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ച്ച​തി​ൽ​ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക്ക്​ സാ​​ന്ദ്ര പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സി​നി​മ​യു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചു​​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​. നി​ർ​മാ​ണ മേ​ഖ​ല സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഘ​ട​ന​യി​ൽ പ​വ​ര്‍ ഗ്രൂ​പ് ശ​ക്ത​മാ​ണെ​ന്നു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സാ​ന്ദ്ര ആ​രോ​പി​ക്കു​ന്നു. സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button