Cinema

ദക്ഷിണേന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള നടിയാണ് സാമന്ത

ദക്ഷിണേന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ ‘യെ മായാ ചെസാവെ’ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി.

ചിത്രം ബോക്‌സോഫീസിൽ ഹി​റ്റായിരുന്നു.ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് നടി. തന്റെ പുതിയ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സാരി ഉടുത്ത ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രങ്ങളാണ് പോസ്റ്റിൽ ഉള്ളത്. ചിത്രങ്ങളിൽ കഴുത്തിലെ ടാറ്റൂവും കാണാം. മുൻപ് സാമന്ത ഈ ടാറ്റൂ മായ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ ടാറ്റൂ വ്യക്തമായി കാണുന്ന രീതിയിലാണ് പുതിയ ചിത്രങ്ങൾ പങ്കുവയ്ച്ചിരിക്കുന്നത്. പിന്നാലെ എന്തുകൊണ്ടാണ് നടി ടാറ്റൂ മായ്ക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇപ്പോഴും നാഗചെെതന്യയെ മറക്കാൻ നടിക്ക് കഴിഞ്ഞിട്ടില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.നാഗചൈതന്യ നായകനായ ‘യെ മായാ ചെസാവെ’ എന്ന സിനിമയുടെ ഓർമ്മയ്ക്കായി ‘വൈ എം സി’ എന്നാണ് കഴുത്തിന്റെ പുറകിൽ നടി ടാറ്റൂ ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം തന്നെ ഒരു മില്യൺ ലെെക്കാണ് ലഭിച്ചത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ‘സൂപ്പ‌ർ ലുക്ക്’, ‘എന്താണ് സാമന്ത ആ ടാറ്റൂ മായ്ക്കാത്തത്’, ‘സാരി നിങ്ങൾക്ക് വളരെ നന്നായി ചേരുന്നുണ്ട്’, ‘ക്യൂട്ട്’, ”വൈ എം സി ടാറ്റൂ’- ഇങ്ങനെ പോകുന്നു

കമന്റുകൾ.2010ലാണ് ‘യെ മായാ ചെസാവെ’ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ് സാമന്തയും നാഗചെെതന്യയും പ്രണയത്തിലായതെന്നാണ് വിവരം. പിന്നാലെ 2017ൽ വിവാഹിതരായി. ആരാധകരെ കടുത്ത നിരാശയിലാക്കി 2020ലാണ് ഇരുവരും വേർപിരിഞ്ഞത്. 2021ൽ വിവാഹമോചിതരുമായി. കഴിഞ്ഞ വർഷമാണ് നാഗചെെതന്യ, ബോളിവുഡ് താരവും മോഡലുമായ ശോഭിത ധൂലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു. ടാറ്റൂ ചെയ്തതിൽ തനിക്ക് കുറ്റോബോധമുണ്ടെന്ന് 2020ൽ ആരാധകരുമായി നടത്തിയ സംവാദത്തിൽ നടി വെളിപ്പെടുത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button