News
എന്താണ് മമ്മൂട്ടി സാർ കഴിക്കുന്നത്; മെഗാസ്റ്റാറിന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ഡയറ്റീഷ്യൻ

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന വ്യക്തിയെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈൽ തന്നെയാണ് ഈ ചുറുചുറുക്കിന് പിന്നിലെന്ന് നിസംശയം പറയാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ലൈഫ് സ്റ്റൈലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡയറ്റീഷ്യനായ നതാഷ മോഹൻ.
നതാഷയുടെ വാക്കുകള്‍
മമ്മൂട്ടി സര്‍ എന്താണ് കഴിക്കുന്നത്! സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡയറ്റ് പ്ലാന്‍ ടിപ്പുകള്‍.
- സമീകൃത ഭക്ഷണം: സമീകൃത ഭക്ഷണത്തിലും പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കോപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തുക.
- ജലാംശം:ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നല്‍കുന്ന സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
- പോഷകങ്ങളുടെ ആഗിരണം: പരമാവധി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ, ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ഹോള്‍ ഫുഡ്‌സ്: മികച്ച ഊര്‍ജം ലഭിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സംസ്‌കരിക്കാത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപഭോഗം കുറയ്ക്കുക.
- കൃത്യസമയത്തുള്ള ഭക്ഷണം: ഊര്‍ജ്ജ നില സ്ഥിരമായി നിലനിര്‍ത്തുന്നതിനും അമിത ആസക്തി ഒഴിവാക്കുന്നതിനും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കണം. ഇടനേരത്ത് വിശക്കുന്നുണ്ടെങ്കില്‍ ചെറിയ ലഘുഭക്ഷണങ്ങള്‍ കഴിക്കാം.
- ആസ്വദിച്ച് കഴിക്കുക: വിശപ്പിന്റെ സൂചനകള്‍ ശ്രദ്ധിച്ച്, ഓരോ ഭക്ഷണത്തിന്റെയും രുചി ആസ്വദിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
- സജീവമായ ജീവിതശൈലി: പതിവായി വ്യായാമം ചെയ്യുക. പതിവായി വ്യായാമം ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവായിരിക്കുന്നതിന് വ്യായാമവും പോഷകാഹാരവും പരസ്പരം കൈകോര്‍ക്കുന്നു എന്ന ആശയം പിന്തുടരുക.