കേരളത്തിലെ വലിയ ബിസിനസ്‌മാൻ വിവാഹം കഴിക്കാൻ തയ്യാറായി വന്നെന്ന്; രേണു സുധി

ബിഗ് ബോസ് സീസൺ ഏഴിന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ തന്നെ ഇടം നേടിയിരുന്നെങ്കിലും രേണു സുധി പോലും കരുതിക്കാണില്ല ഈ സൂപ്പർ ഹിറ്റി ഷോയിൽ പങ്കെടുക്കുമെന്ന്. പല അഭിമുഖങ്ങളിലും രേണു സുധി തന്നെ ബിഗ് ബോസിൽ പങ്കെടുക്കുമോ എന്ന ചോദ്യങ്ങളോട് അനുകൂലമായല്ല പ്രതികരിച്ചിരുന്നത്. ഒടുവിൽ ബിഗ് ബോസിൽ അവസാന മത്സരാർത്ഥിയായി രേണു എത്തിക്കഴിഞ്ഞു. ബിഗ് ബോസിൽ എത്തിക്കഴിഞ്ഞ ശേഷവും രേണു സുധിയുടെ പേര് തന്നെയാണ് ലസോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുന്നത്.
ഇപ്പോഴിതാ ഒരു യു ട്യൂബ് ചാനലിൽ രേണു സുധി മുമ്പ് നൽകിയ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്.തനിക്ക് വരുന്ന വിവാഹാലോചനകളെ കുറിച്ചാണ് രേണു മനസ് തുറന്നത്. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി പ്രൊപ്പോസലുകൾ വരുന്നതായി അവർ പറയുന്നു. കുഞ്ഞിനെയും കിച്ചുവിനെയും പൊന്നുപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞാണ് പ്രൊപ്പൊസൽ വരുന്നതെന്നും രേണു കൂട്ടിച്ചേർത്തു. ഡിവോഴ്സായ ആളുകളും വരുന്നുണ്ട്.
ഒരിക്കൽ ഒരു ബിസിനസ് മാൻ എനിക്ക് മെസേജ് അയച്ചു. ഞാൻ ആളോട് ചോദിച്ചു. സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങളൊന്നും ചേട്ടനെ ബാധിക്കില്ലേയെന്ന്. എന്തിന് ഞാൻ അത് ശ്രദ്ധിക്കണം. എനിക്ക് പണമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ കെട്ടും എന്നു പറഞ്ഞു. അയാൾക്കൊരു മകളും ഉണ്ടെന്ന് തോന്നുന്നു.
ഞാൻ പറഞ്ഞു. എന്റെ പൊന്നു ചേട്ടാ വിട്ടേക്ക് എന്ന്. വീട്ടുകാരെ ആലോചനയെന്ന നിലയ്ക്ക് വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു നാലഞ്ച് മാസം മുൻപത്തെ സംഭവാണിതെന്നും രേണു സുധി വെളിപ്പെടുത്തി.തനിക്ക് ഇപ്പോഴും പ്രണയമുണ്ടെന്നും അത് സുധി ചേട്ടനോടാണെന്നും രേണു പറയുന്നു. അത് അന്നും ഇന്നും അങ്ങനെതന്നെയാണെന്നും രേണു കൂട്ടിച്ചേർത്തു.