ബിഗ്‌ബോസിൽ പങ്കെടുക്കാൻ രേണു സുധി ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം

ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസൺ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവിൽ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസിൽ രേണുവും മറ്റ് താരങ്ങളും വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതിൽ പ്രചരിക്കുന്നത് പ്രകാരം ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രണ്ടുപേരാണ്. ഒരാൾ രേണുവും മറ്റൊരാൾ അനുമോളുമാണ്. ഇവർക്ക് ദിവസം 50000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ,
രേണുവിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബിഗ് ബോസ് ടീം രേണുവുമായി പല തവണ ചർച്ച നടത്തിയ ശേഷമാണ് താരം ഷോയിലേക്ക് എത്തിയതെന്നാണ് വിവരം ആദ്യം രേണു ബിഗ് ബോസിലേക്ക് വരാൻ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്. ദിവസം ഒരുലക്ഷം രൂപയാണ് രേണു ആവശ്യപ്പെട്ടതത്രെ. ഒടുവിൽ 50000 രൂപയിൽ ഉറപ്പിക്കുകയായിരുന്നു.
റീൽസും ഷൂട്ടിംഗും മോഡലിംംഗു ഉദ്ഘാടനങ്ങളുമായി തിരക്കിലായിരുന്നു രേണു. 100 ദിവസം മാറി നിൽക്കുന്നത് ഇതിനെയെല്ലാം ബാധിക്കും. ബിഗ് ബോസിൽ പോകുന്നതോടെ ഫെയിമും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് രേണു വൻ പ്രതിഫലം ആവശ്യപ്പെട്ടത്. രേണുവിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ബിഗ് ബോസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും അധികൃതർക്കുണ്ടായിരുന്നു. പരമാവദി ദിവസം രേണുവിനെ ഷോയിൽ പിടിച്ചു നിറുത്താൻ ഷോ അധികൃതർ ശ്രമിക്കുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ പറയുന്നത്.