Cinema

പുരുഷന്മാരാണ് ഇരകളെന്ന് രവി മോഹൻ, പാവം ഭാര്യമാരെ ഓർത്ത് ഇവർക്ക് നാണമില്ലേന്ന് നടന്റെ മുൻഭാര്യ

വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ പുതിയ ബന്ധങ്ങളിലേക്ക് കടക്കുന്ന തമിഴ് നടന്മാർക്കെതിരെ രൂക്ഷവിമർശനവുമായി നടൻ രവി മോഹന്റെ മുൻഭാര്യ ആരതി. ‘പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ’ എന്ന രവിയുടെ വിവാദ പരാമർശം റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ആരതി രംഗത്തെത്തിയത്.

തന്റെ പുതിയ പങ്കാളിയെന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് ശേഷം രവി മോഹനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടത്. ‘സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നത്. എന്നാൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, അത് നമ്മുടെ നിയമസംവിധാനത്തിന് പോലും ബോദ്ധ്യപ്പെട്ട കാര്യമാണ്. എന്നെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളുടെ പക്കൽ തന്നെ വച്ചേക്കുക.

എന്നായിരുന്നു രവി അന്ന് കുറിച്ചത്.നടന്റെ ഈ വിക്ടിം കാർഡ് കളിയിലെ ഇരട്ടത്താപ്പിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റാണ് ആരതി സോഷ്യൽ മീഡിയയിൽ വീണ്ടും പങ്കുവച്ചുകൊണ്ട് വിമർശിച്ചത്. ‘വിവാഹമോചനം കഴിയുന്നതിനു മുൻപ് ഞാൻ മറ്റേതെങ്കിലും പുരുഷനൊപ്പം ഒരേപോലത്തെ വസ്ത്രമൊക്കെ ധരിച്ച് പുറത്തുപോയാൽ ഈ നാട്ടിലുള്ളവർ നിശബ്ദരായിരിക്കുമോ? അത്രയും ചെയ്തിട്ട്, സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും വലിയ ഇരകൾ എന്ന് പറഞ്ഞാൽ ആരെങ്കിലും അത് സമ്മതിച്ചു കൊടുക്കുമോ? ഇല്ലല്ലോ.

അങ്ങനെയെങ്കിൽ, ഇതുതന്നെ ചെയ്യുന്ന പുരുഷന്മാരെയും നമ്മൾ ചോദ്യം ചെയ്യണം. ഇത്തരം കാര്യങ്ങൾ ചെയ്ത് വലിയ ആളാവാൻ നോക്കരുത്’- ആരതി ചോദിക്കുന്നു.പോസ്റ്റിന്റെ മറ്റൊരിടത്ത് തൃഷ കൃഷ്ണനുമായുള്ള വിജയ്‌യുടെ ബന്ധത്തെ പരോക്ഷമായി ആരതി വിമർശിച്ചു. ‘രവി ഓടി രക്ഷപ്പെട്ടു. മറ്റൊരു നടൻ രാഷ്ട്രീയക്കാരനായി. അവർക്ക് യാതൊരു കുറ്റബോധമോ നാണമോ ഇല്ല. തങ്ങളുടെ കുട്ടികളെ പ്രസവിച്ച് കഷ്ടപ്പെട്ട ഭാര്യമാരോട് ഒരിത്തിരി പോലും സ്‌നേഹമോ കരുണയോ ഇവർക്കില്ല. ഇത്രയൊക്കെ ചെയ്തിട്ടും കോടതിയെയും നിയമത്തെയും കൂട്ടുപിടിച്ച് തങ്ങളാണ് ഇരകളെന്ന് പറഞ്ഞ് കരയുകയാണ് ഇവർ’.

ആരതി കുറ്റപ്പെടുത്തി.15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ലാണ് ജയം രവി ആരതിയുമായി വേർപിരിയുന്നത്. പിന്നാലെ 2025-ൽ ഒരു വിവാഹ ചടങ്ങിൽ കെനിഷയ്‌ക്കൊപ്പം മാച്ചിംഗ് വസ്ത്രങ്ങൾ ധരിച്ച് താരം എത്തിയത് വലിയ ചർച്ചയായിരുന്നു. സമാനമായ രീതിയിൽ 27 വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് നടൻ വിജയ്‌‌യും സംഗീതയും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിനിടെ നടി തൃഷയ്‌ക്കൊപ്പം മാച്ചിംഗ് വസ്ത്രങ്ങൾ ധരിച്ച് വിജയ് ഒരു വിവാഹ സൽക്കാരത്തിന് എത്തിയതും വിവാദമായിരുന്നു. ട്രാൻസ് ആക്ടിവിസ്റ്റ് തനുജ സിംഗം അടക്കമുള്ള പ്രമുഖരും ജയം രവിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button