Cinema
എമ്പുരാന് ശേഷം പുതിയ ചിത്രവുമായി മഞ്ജു വാര്യർ

കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ, ഒരു ജാതി ജാതകം എന്നീ സിനിമക്ക് ശേഷം എം മോഹൻ സംവിധാനം ചെയുന്ന പുതിയ സിനിമയിൽ ചോറ്റാനിക്കര ദേവിയായി മഞ്ജു വാര്യർ അഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകൾ. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തിൽ ഒരു ആനയും അമ്പലവും ചേർന്നുള്ള കഥയാണ് പറയുന്നതെന്നാണ് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരം.
എമ്പുരാന് ശേഷം മലയാളത്തിൽ ഒരു ഇടവേള എടുത്തിരിക്കുന്ന മഞ്ജു വാര്യർ ഒരേ സമയം തമിഴിലും തിരക്കുള്ള നായിക നടിയാണ്. മാളികപ്പുറത്തിന് ശേഷം ഫാന്റസി കഥ പറയുന്ന സിനിമ കൂടി മലയാളത്തിലേക്ക് വരുന്നതിന്റെ കൗതുകത്തിലാണ് അണിയറപ്രവർത്തകർ.