Cinema

38 വർഷത്തിനിപ്പുറവും എന്നാ ഒരു ചാട്ടവാ! ഷൺമുഖന്റെ മാസ് ജമ്പിൽ ‘കുടുങ്ങി’ മലയാളികൾ

ചില സിനിമകൾ അങ്ങനെയാണ്, അപ്രതീക്ഷിതമായിട്ടാകും പ്രേക്ഷക മനസിൽ ആഴത്തിൽ ഇടംപിടിക്കുക. അതിലൂടെ തന്നെയാണ് മൗത്ത് പബ്ലിസിറ്റി അടക്കമുള്ള കാര്യങ്ങൾ ആ സിനിമയ്ക്ക് ലഭിക്കുന്നതും. ഒരിടവേളയ്ക്ക് ശേഷം അത്തരമൊരു സിനിമ മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. തുടരും. മലയാളത്തിന്റെ മോഹൻലാൽ ഷൺമുഖൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു രം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 

തുടരുവിലെ മോഹന്‍ലാലിന്റെ ജനല്‍ വഴിയുള്ളൊരു ചാട്ടമാണത്. അതുവരെ ഒരൊഴുക്കില്‍ പോയി കൊണ്ടിരുന്ന പ്രേക്ഷകരെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ച് ആര്‍പ്പുവിളിപ്പി സീന്‍. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എങ്ങും തരം?ഗമാണ്. ഇന്ന് സിനിമയുടെ സക്‌സസ് ടീസറില്‍ ആ രം?ഗം കണ്ടതോടെ വീണ്ടും ആവേശത്തിരയിലാണ് ആരാധകര്‍. ഒപ്പം 38 വര്‍ഷം മുന്‍പുള്ള മോഹന്‍ലാലിന്റെ ഒരു ചാട്ടവും വൈറലാകുന്നുണ്ട്.

1987ല്‍ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ചാട്ടമാണിത്. അന്ന് പടിക്കെട്ടുകളില്‍ നിന്നായിരുന്നു ലാല്‍ ചാടിയിരുന്നതെങ്കില്‍ ഇന്ന് ജനലിലൂടെയാണ്. 38 വര്‍ഷത്തിനിപ്പുറവും ഫ്‌ളക്‌സിബിളായി ആ സീനുകള്‍ ചെയ്ത മോഹന്‍ലാലിനെ വാക്കുകള്‍ക്കതീതമായി പ്രകീര്‍ത്തിക്കുന്നുമുണ്ട് ആരാധകര്‍. ’38 വര്‍ഷത്തെ ?ഗ്യാപ്പ്, രണ്ട് സിനിമകള്‍, പക്ഷേ ഒരേയൊരു മോഹന്‍ലാല്‍’, എന്ന് കുറിച്ചാണ് ആരാധകര്‍ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.

‘കൊടൂര ഐറ്റമായ ഒറ്റക്കൊമ്പന്റെ ചാട്ടം, ഈയൊരു തിരിച്ചുവരവിനാണ് കാത്തിരുന്നത്, തിയേറ്റര്‍ പൂരപ്പറമ്പായ സീന്‍, അപ്രതീക്ഷിതമായി കിട്ടിയ സീന്‍..തീയേറ്റര്‍ കത്തിയ നിമിഷം, ആ ചാട്ടം കാണുമ്പോള്‍ ഇപ്പോഴും രോമാഞ്ചിഫിക്കേഷന്‍’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍. അതേസമയം, 100 കോടി ക്ലബ്ബില്‍ ഇടം നേടി മുന്നേറുന്ന തുടരും വൈകാതെ കേരളത്തില്‍ മാത്രം മികച്ചൊരു തുക തന്നെ നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button