അലിന്ജോസ് പെരേര വിവാഹിതനായി, അനിയത്തി വീട്ടിൽ കയറ്റില്ല, അമ്മയോട് എന്തുപറയും

സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനാണ് അലിന്ജോസ് പെരേര. കഴിഞ്ഞ ദിവസമാണ് അലിന്ജോസ് വിവാഹിതനായി എന്നുള്ള വാർത്ത പുറത്തുവന്നത്. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്. ശ്രീലക്ഷ്മിയാണ് വധു.
എന്നാൽ വീഡിയോ പ്രചരിച്ചതോടെ ഷോർട്ട് ഫിലിമിന്റെ ഷൂട്ടോ പ്രമോഷന്റെ ഭാഗമോ ആയിരിക്കുമെന്ന കമന്റും എത്തിയിരുന്നു. തന്റെ ഐഡിയ കോപ്പിയടിച്ച് വൈറലാകാൻ നോക്കിയതാണ് എന്നാണ് ആറാട്ടണ്ണൻ പറഞ്ഞത്. ശരിക്കുമുള്ള കല്യാണമല്ല. ആ പെൺകുട്ടി എന്തിനാണ് ഇതിന് നിന്ന് കൊടുത്തതെന്ന് അറിയില്ല. ഇത് ചെയ്തത് ഫെയിം നിലനിർത്താനും വൈറലായി ബിഗ് ബോസിൽ കയറാനും വേണ്ടിയാണ് എന്നാണ് ആറാട്ടണ്ണൻ പറഞ്ഞത്.
ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അലിൻ ജോസും ശ്രീലക്ഷമിയും. അത് വെറും ഫോട്ടോഷൂട്ടാണെന്ന് സ്ഥിരീകരിക്കുകയാണ് ഇരുവരും. ഒരു ഓൺലൈൻ ചാനലിനോടായിരുന്നു ഇവരുടെ തുറന്നുപറച്ചിൽ. വിവാഹിതനായെന്ന് അറിഞ്ഞത് മുതൽ അമ്മ വിളിച്ചിട്ട് കരഞ്ഞുവെന്നാണ് അലിൻ ജോസ് പറയുന്നത്. അലിന്റെ അമ്മ തന്നെ വിളിച്ച് വിവാഹം കഴിഞ്ഞത് സത്യമാണോ എന്ന് ചോദിച്ചുവെന്ന് ശ്രീലക്ഷമി പറഞ്ഞു. താൻ അമ്മയോട് യഥാർത്ഥ കാര്യം പറഞ്ഞുവെന്നും അമ്മ ഹാപ്പിയാണെന്നും ശ്രീലക്ഷമി പറഞ്ഞു.