Cinema

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കൊച്ചി പൊലീസിന് ഉടൻ കൈമാറും.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. ഡി.ജി.പിക്കും മുൻ എസ്.ഐ.ടിക്കുമാണ് നടി പരാതി നൽകിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. പരാതിയിൽ രണ്ട് ദിവസം മുമ്പ് പൊലീസ് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button